കൊടികൾ പലത് ഒരേ മുദ്രാവാക്യം; ഹർത്താലിൽ തൊഴിലാളി ഐക്യനിര

By | Tuesday January 8th, 2019

SHARE NEWS

 

Loading...

നാദാപുരം: പരസ്പരം ശത്രുക്കളായി പോര്‍വിളിച്ചവര്‍ ഒരേ പ്രകടനത്തില്‍ പല കൊടികളുമായി അണിനിരന്നു. ഒരേ മുദ്രാവാക്യം വിളിച്ചപ്പോള്‍ കണ്ടുനിന്നവര്‍ ഒന്ന് അമ്പരന്നു.

കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഇന്ന് ആരംഭിച്ച ദേശീയ പണിമുടക്കിന്റെ ഭാഗമായാണ് വിവിധ തൊഴിലാളി സംഘടനകള്‍ ഒറ്റകെട്ടായി അണിനിരന്നത്.

വളയം,വാണിമ്മേല്‍,നാദാപുരം,തുണേരി,എടച്ചേരി.പുറമേരി എന്നിവിടങ്ങളില്‍ ഇത്തരം തൊഴിലാളികളുടെ ഐക്യനിര കാണാനായി.

സി.പി.ഐ.എം,മുസ്ലിംലീഗ്,കോണ്‍ഗ്രസ്,ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ വര്‍ഗീയതയ്ക്കും കേന്ദ്രഭരണത്തിനുമെതിരെ ഒറ്റ മുദ്രാവാക്യം വിളിച്ചത് പലര്‍ക്കും ആഹ്ലാദമായി.നാദാപുരം ടൗണുകളിലെല്ലാം ഹര്‍ത്താലിന്റെ പ്രതീതിയാണ്.

തൊഴിലുറപ്പ് പദ്ധതിയിലെ സാധാരണക്കാര്‍ മുതല്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുവരെ പണിമുടക്കിയിട്ടുണ്ട്.രണ്ടു ദിവസങ്ങളിലായി നടക്കുന്ന പണിമുടക്ക് സമരം സമാധാനപരമായി നടക്കുമെന്നാണ് കരുതുന്നത്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്