ഗ്രാമങ്ങളില്‍ നിന്നും പിന്‍വാങ്ങിയ പണപയറ്റ് തിരികെയെത്തുന്നു

By | Thursday July 4th, 2019

SHARE NEWS

 

Loading...

നാദാപുരം:   വര്‍ഷങ്ങളായ സജീവമായ പണക്കുറിയുടെ വിശ്വാസ തകര്‍ച്ചയാണ് നന്മയുടെ കൊടുക്കല്‍ വാങ്ങലുകളുടെ നൂറ്റാണ്ടിന്‍റെ പാരമ്പര്യ മുള്ള പണപയറ്റിന്‍റെതിരിച്ചുവരവിന്‍റെകാരണം .സാധാരണക്കാരുടെ ഇടയിലെ സാമ്പത്തിക പരാധീനതകള്‍ക്ക് വലിയ പരിഹാരമായി നിലനിന്നിരുന്ന പണപയറ്റുകള്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടോളമായി അന്യം വന്നിരുന്നു.

വിവാഹം, വീട്പണി മറ്റ് സാമ്പത്തിക പ്രതിസന്ധികള്‍ എന്നിവ പരിഹരിച്ചിരുന്നത് ഒരു കാലത്ത് ഇത്തരം പണപയറ്റുകള്‍ വഴിയായിരുന്നു.എന്നാല്‍ പോയ കാലത്തെ പൊടി മുട്ടിയെടുത്ത് വീണ്ടും പണയറ്റിനെ തിരികെ കൊണ്ടുവരുന്നത് വളയത്തെ ഒരു പറ്റം യുവാക്കളാണ്.

വളയം ചെക്യാട് മേഖലയിലാണ് പണപയറ്റിനെ തിരികെ കൊണ്ടുവരാനായി സ്വയം സഹായ സംഘങ്ങള്‍ രംഗത്ത് വന്നിരിക്കുന്നത് .പുതു തലമുറയെ പണപയറ്റിലേക്ക് ആകര്‍ഷിക്കാനൊരുങ്ങുന്ന നൂതന രീതിയാണ് ഇവര്‍ ആവിഷ്കരിച്ചത് .
ഒരു കാലത്ത് വലിയ ആഘോഷങ്ങളായി തന്നെ പണപയറ്റുകള്‍ നടത്തിയിരുന്നു.

ഓരോരുത്തരുടെയും വരുമാനങ്ങള്‍ക്ക് അനുസൃതമായാണ് പണപയറ്റിന് ഭക്ഷണങ്ങള്‍ കൊടുത്തിരുന്നത് സമ്പന്നരാണെങ്കില്‍ നെയ്‌ചോര്‍ ഇറച്ചിക്കറി ഇടനിലക്കാരാണെങ്കില്‍ പൊറോട്ട ചപ്പാത്തി ഇറച്ചിക്കറി തീരെ സാമ്പത്തികമില്ലാത്തവരാണെങ്കില്‍ അവല്‍ കുഴച്ചതും ചായയും അങ്ങിനെ പോകുന്നു ഭക്ഷണങ്ങളുടെ നിലവാരം .എങ്ങിനെയാണെങ്കിലും എല്ലാവരും വലിയ സഹകരണമായിരുന്നു.

ഒരാള്‍ പയറ്റുന്ന സംഖ്യകളേക്കാള്‍ കൂടുതല്‍ പണം മറ്റെയാള്‍ കൊടുക്കുന്നതുകൊണ്ടാണ് മത്സരം മുന്‍നിര്‍ത്തി ‘പയറ്റ് ‘ എന്ന പേരു വീണത്.
പോയകാല പ്രതാപത്തോടെ തന്നെയാണ് പണപയറ്റിന്‍റെമടങ്ങിവരവ് . പക്ഷേ പയറ്റി ന് ഇപ്പോള്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ട .മാസത്തില്‍ രണ്ട് ദിവസം പണ പയറ്റു നടക്കും . ഒപ്പം ആദിവസം വീടുകളില്‍ സല്‍ക്കരിച്ച് സുഭിക്ഷമായഭക്ഷണവും . പണപയറ്റുകള്‍ക്കൊപ്പം തിരികെയെത്തുന്നത്‌നഷ്ട്ടമാകുന്നനാട്ടുകൂട്ടായ്മകള്‍കൂടിയാണ്

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്