Categories
Latest

പാറക്കൽ എം.എൽ.എ. നയിക്കുന്ന വികസനജാഥ ഇന്ന് പുറമേരിയിൽ സമാപിക്കും

നാദാപുരം : കഴിഞ്ഞ അഞ്ചുവർഷം മണ്ഡലത്തിൽ വികസന വിപ്ലവം സൃഷ്ടിച്ച് ജനഹൃദയങ്ങളിൽ ഇടംനേടിയ നായകനാണ് പാറക്കൽ അബ്ദുള്ള എം.എൽ.എ. എന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ. പ്രവീൺകുമാർ പറഞ്ഞു.

‘വികസനം വെറും വാക്കല്ല’ എന്ന സന്ദേശത്തിൽ പാറക്കൽ അബ്ദുള്ള എം.എൽ.എ. നയിക്കുന്ന വികസനജാഥ കുറ്റ്യാടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗവ.ആശുപത്രി പരിസരത്തു നിന്നാരംഭിച്ച റോഡ് ഷോയിൽ നിരവധി പ്രവർത്തകർ അണിനിരന്നു. അമ്മാരപ്പള്ളി കുഞ്ഞിശങ്കരൻ അധ്യക്ഷനായി.

കെ.പി.സി.സി. സെക്രട്ടറി വി.എം. ചന്ദ്രൻ, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, കാവിൽ പി. മാധവൻ, പ്രമോദ് കക്കട്ടിൽ, പി.എം. അബൂബക്കർ, മഠത്തിൽ ശ്രീധരൻ, കെ.ടി. അബ്ദുറഹിമാൻ, കാവിൽ രാധാകൃഷ്ണൻ, ശ്രീജേഷ് ഊരത്ത്, പി.കെ. സുരേഷ്,

അറക്കൽ അലി, എൻ.കെ. അബ്ദുറഹിമാൻ, എടവലത്തകണ്ടി കുഞ്ഞിരാമൻ, പി.പി. ആലിക്കുട്ടി, ബവിത്ത് മലോൽ, യൂസഫ് പള്ളിയത്ത് എന്നിവർ സംസാരിച്ചു.

തിങ്കളാഴ്ച രാവിലെ ഒൻപതിന് വടയത്തുനിന്നാരംഭിച്ച ജാഥ പുറമേരിയിൽ സമാപിക്കും.

ചൊവ്വാഴ്ച തണ്ണീർപന്തലിൽ നിന്നാരംഭിച്ച് മന്തരത്തൂരിൽ സമാപിക്കും. ജാഥ പത്തിന് മണിയൂർ പഞ്ചായത്തിൽ പദയാത്രയായി അട്ടക്കുണ്ട്കടവിൽ സമാപിക്കും.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Parakkal MLA The development march will end today at Purameri

NEWS ROUND UP