നാദാപുരം: പാലിയേറ്റീവ് ദിനാചരണം – കിടപ്പുരോഗികൾക്ക് ആശ്വാസവുമായി ജനപ്രതിനിധികളും പാലിയേറ്റീവ് പ്രവർത്തകരും.
തൂണേരി ഗ്രാമ പഞ്ചായത്തിലെ വിവിധ രോഗങ്ങളാൽ പ്രയാസമനുഭവിക്കുന്നവർക്ക് പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി കിറ്റുകൾ കൈമാറി.
തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഷാഹിന ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുധ സത്യൻ കെ കെ , വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റജുല നെടുമ്പ്രത്ത് .
മെമ്പർമാരായ ലിഷ കുഞ്ഞിപ്പുരയിൽ . ഫൗസിയ സലിം എൻ പി മെഡിക്കൽ ഓഫീസർ ഡോക്ടർ അബ്ദുൽ സലാം ടി , പാലിയേറ്റീവ് സിസ്റ്റർ സുധ ഇ ആശാവർക്കർ പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തകർ എന്നിവർ സംബന്ധിച്ചു.