Categories
Latest

പുതിയ സാധ്യതകള്‍ ഫോട്ടോ ഗ്രാഫേഴ്സ് അവസരമാക്കണം – ജില്ലാ പ്രസിഡൻ്റ് സജീഷ് മണി

നാദാപുരം : സാങ്കേതിക വിദ്യയുടെ പുതിയ സാധ്യതകള്‍ ഫോട്ടോ ഗ്രാഫേഴ്സ് അവസരമാക്കണമെന്ന് കേരളാ ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് സജീഷ് മണി പറഞ്ഞു .

കേരളാ ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷൻ നാദാപുരം മേഖലാ 36 മത് പ്രതിനിധി സമ്മേളനം കല്ലാച്ചി വിഷൻ വേൾഡ് സിറ്റി സെൻ്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം.

മേഖലാ പ്രസിഡൻ്റ് ജയിൽ കുമാറിൻ്റെ അദ്ധ്യക്ഷനായി.

സമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് പ്രസാദ് വി പി മുഖ്യ പ്രഭാഷണം നടത്തി.

സമ്മേളനത്തിന് ആശംസ അർപ്പിച്ചു കൊണ്ട് ‘രമേശ് പി, ജയൻ രാഗം, പ്രനീഷ് ബി, സുകു പ്രിയ എന്നിവർ സംസാരിച്ചു.

മേഖലാ റിപ്പോർട്ട് മേഖലാ സെക്രട്ടറി ലിനീഷ് അമ്പലക്കുളങ്ങര ,വരവ് ചിലവ് കണക്ക് മേഖലാ ട്രഷർ വേണു കല്ലാച്ചി, എന്നിവർ അവതരിപ്പിച്ചു

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Photographers should take advantage of new possibilities - District President Sajeesh Mani

NEWS ROUND UP