Categories
Latest

വളയത്ത് കോഴിക്ക് കൊള്ള വില തന്നെ; നിർദ്ദേശം പാലിക്കാത്ത കടകൾ ഡിവൈഎഫ്ഐ അടപ്പിച്ചു

വളയം : ഡിവൈഎഫ്ഐ പ്രതിഷേധത്തെ തുടർന്ന് ഗ്രാമപഞ്ചായത്ത് ശക്തമായ നിർദ്ദേശം നൽകിയിട്ടും വളയത്ത് കോഴി ഇറച്ചിക്ക് കൊള്ള വില തന്നെ.

വില കുറക്കണമെന്ന നിർദ്ദേശം പാലിക്കാത്ത കോഴിക്കടകൾ ഡിവൈഎഫ്ഐ പ്രവർത്തകർ അടപ്പിച്ചു.

തൊട്ടടുത്ത പ്രദേശങ്ങളിൽ കിലോക്ക് നൂറും 120 രൂപയ്ക്കും കോഴി ഇറച്ചി വിൽക്കുമ്പോൾ വളയത്ത് 140 ഉം 150 ഉം മാണ് വില.

അമിത വില ഈടാക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ വളയം മേഖലാ ഭാരവാഹികൾ കോഴിക്കട ഉടമകളുമായി സംസാരിക്കുകയും ഗ്രാമ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം വില കുറച്ച് ബോർഡ് സ്ഥാപിച്ചെങ്കിലും ഇന്ന് വീണ്ടും 150 രൂപയായി വില കൂട്ടി.

വളയം മത്സ്യ മാർക്കറ്റിലെ കടയിലും പ്രവാസി സൂപ്പർ മാർക്കറ്റിനോട് ചേർന്ന കടയിലുമാണ് ഇന്ന് വില കുത്തനെ കൂട്ടിയത്.

ഇതേ തുടർന്നാണ് ഡിവൈഎഫ്ഐ നേതാക്കളായ ലിജേഷ്, കെ. ശ്രീജിത്ത്, ടി. ശ്രീജേഷ് എന്നിവരെത്തി കടകൾ പൂട്ടിച്ചത്.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Poultry in valyan is worth the price; Shops that did not comply were closed by DYFI

NEWS ROUND UP