പുറമേരി: പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ യു.പി., ഹൈസ്കൂൾ വിദ്യാർഥികൾ വീടുകളിൽ സയൻസ് ലാബ് ഒരുക്കി.
സമ്പൂർണ ഹോം ലാബ് പദ്ധതിയുടെ പ്രഖ്യാപനം വടകര ജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.കെ. വാസു നടത്തി.
യോഗത്തിൽ പി.ടി.എ. വൈസ് പ്രസിഡൻറ് പവിത്രൻ വിളയാട്ടേരി അധ്യക്ഷനായി. പ്രധാനാധ്യാപിക എം.കെ. ശോഭ, എസ്.ആർ. സുധാവർമ, ഇ.കെ. ഗോകുൽകുമാർ, വി. രവി, ടി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.