അപകട സാധ്യതയേറുന്നു; നാദാപുരം ടൗണിൽ കൈവരി സ്ഥാപിക്കാക്കാനുള്ള നടപടിയായി

By | Thursday July 11th, 2019

SHARE NEWS

നാദാപുരം: നാദാപുരത്തെ സംസ്ഥാന പാതയില്‍ അപകട വര്‍ധിച്ചു സാധ്യത വർധിച്ചുവരുന്ന അപകടങ്ങൾ മുന്കൂട്ടി കണ്ടുകൊണ്ട്   നാദാപുരം ടൗണിൽ കൈവരി സ്ഥാപിക്കാക്കാനുള്ള നടപടിയായി.

Loading...

കുറ്റ്യാടി എ.ഇ.എ.കെ. സിറാജിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ ടൗണിൽ സന്ദർശനം നടത്തി.  നാദാപുരം ഗവ.യു.പി. സ്കൂളിനോട് ചേർന്ന ഭാഗത്താണ് കൈവരി സ്ഥാപിക്കാനുള്ള നടപടിയായത്.

കൈവരി സ്ഥാപിക്കുമ്പോൾ പ്രയാസമുണ്ടാകുമെന്ന്‌ പ്രതിഷേധിച്ച് വ്യാപാരികൾ രംഗത്തെത്തി. കച്ചവടക്കാരുടെ പ്രയാസം കണക്കിലെടുക്കുമെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ അറിയിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ എം.കെ. സഫീറ, വൈസ് പ്രസിഡന്റ്‌ സി.വി. കുഞ്ഞിക്കൃഷ്ണൻ, ബംഗ്ലത്ത് മുഹമ്മദ്, വി.വി മുഹമ്മദലി, പി.എ. സുരേന്ദ്രൻ, കണേക്കൽ അബ്ബാസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്ഥലം പരിശോധിച്ചത്.

ഇ.കെ. വിജയൻ എം.എൽ.എ. മന്ത്രി ജി. സുധാകരന് നൽകിയ നിവേദനത്തെ തുടർന്നാണ് കൈവരി സ്ഥാപിക്കാൻ 25 ലക്ഷംരൂപ അനുവദിച്ചത്.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്