വിലങ്ങാട്ടെ ഉരുൾപൊട്ടൽ; വിദ്യാർഥികൾക്ക് കൗൺസലിങ്ങുമായി സെയ്ന്റ് ജോർജ് ഹൈസ്ക്കൂള്‍

By | Friday August 23rd, 2019

SHARE NEWS
വിലങ്ങാട്: കനത്തമഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ മാനസികാഘാതമേറ്റ വിദ്യാർഥികൾക്കായി വിലങ്ങാട് സെയ്ന്റ് ജോർജ് ഹൈസ്കൂളിൽ കൗൺസലിങ് പരിപാടി നടത്തി.
ജോൺ പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൗൺസലിങ് സെന്ററിന്റെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. ഡോ. കുര്യൻ പുരമഠം, റിട്ട. ഡി.ഡി.ഇ. സുരേഷ് കുമാർ എന്നിവർ നേതൃത്വം നൽകി. പ്രഥമാധ്യാപകൻ ടോസ് എബ്രഹാം, ബിബിൻ ജോസഫ് എന്നിവർ സംസാരിച്ചു.
ഉരുൾപൊട്ടലിൽ പഠനസാമഗ്രികൾ നഷ്ടപ്പെട്ടവര്‍ക്കുള്ള പഠനോപകരണങ്ങളുടെ വിതരണം ഇതോടൊപ്പം നടത്തി.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്