ശാസ്ത്ര സാഹിത്യ പരിഷത്ത് ശാസ്ത്ര കലാജാഥ ഉദ്ഘാടനം നാദാപുരത്ത്. മുഖ്യ ആകർഷണം ” ആരാണ് ഇന്ത്യക്കാർ ” എന്ന നാടകം

By | Thursday January 23rd, 2020

SHARE NEWS

നാദാപുരം: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കലാജാഥ ഫിബ്രവരി 2ന് നാദാപുരത്ത് ഉദ്ഘാടനം ചെയ്യും.


റഫീഖ് മംഗലശ്ശേരി രചനയും ,സംവിധാനവും നിർവ്വഹിച്ച ” ആരാണ് ഇന്ത്യക്കാർ ” എന്ന നാടകമാണ് കലാജാഥ യുടെ മുഖ്യ ആകർഷണമാവുക. വൈകുന്നേരം 6 മണിക്ക് ആണ് ഉദ്ഘാടനം

കലാജാഥയുടെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു.

രൂപീകരണ യോഗം നാദാപുരം ഗവ.യു.പി.സ്കൂളിൽ ചേർന്നു. എ.കെ.പീതാംബരൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശശിധരൻ മണിയൂർ ജാഥാ പരിപാടി വിശദീകരിച്ചു. ടി. കണാരൻ (സി.പി.എം), അഡ്വ.കെ.എം.രഘുനാഥ് (കോൺഗ്രസ്), കണേക്കൽ അബ്ബാസ്(മുസ്ലിം ലീഗ്) എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ:
സി.എച്ച്.ബാലകൃഷ്ണൻ, സഫീറ മൂന്നാം കുനി, സി.വി.കുഞ്ഞികൃഷ്ണൻ, സൂപ്പി നരിക്കാട്ടേരി, അഡ്വ.പി.ഗവാസ്, ഏരത്ത് ഇക്ബാൽ (രക്ഷാധികാരികൾ)
സി.എച്ച്. മോഹനൻ (ചെയർമാൻ)
പി.കെ.ദാമു മാസ്റ്റർ, ടി.കണാരൻ, അഡ്വ.കെ.എം.രഘുനാഥ്, കണേക്കൽ അബ്ബാസ്, ശ്രീജിത്ത് മുടപ്പിലായി, വി.വി.മുഹമ്മദലി (വൈസ് ചെയർമാൻമാർ)
ഇ.മുരളീധരൻ (കൺവീനർ)
പി.കെ.അശോകൻ, വി.പി.സജീവൻ, കെ.ടി.കെ.ചാന്ദ്നി (ജോ. കൺവീനർമാർ),
പി.ശ്രീധരൻ (ട്രഷറർ)

സബ് കമ്മിറ്റികൾ :
പ്രചാരണം: എ.കെ.ഹരിദാസൻ (ചെയർ)
സി.കെ.ശശി (കൺ.)
പുസ്തക പ്രചാരണം:
കെ.സുധീർ (ചെയർ)
പി.കെ.അശോകൻ (കൺ)
സ്റ്റേജ്, ഡക്കറേഷൻ:
സുഗതൻ കെ.പി ( ചെയർ.)
എ.കെ.അജിത്ത് (കൺ.)
അനുബന്ധ പരിപാടികൾ:
നിഷാ മനോജ് (ചെയർ.)
സതീശൻ ചിറയിൽ (കൺ.)

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്