Categories
Latest

കല്ലാച്ചി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഷീ പാഡ്’ പദ്ധതി തുടങ്ങി

കല്ലാച്ചി: സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ 6 മുതല്‍ 12 വരെയുള്ള ക്ലാസ്സുകളിലെ പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി ഗുണമേന്മയേറിയ സാനിറ്ററി നാപ്കിന്‍, വിതരണം ചെയ്യുന്ന പദ്ധതിക്ക് കല്ലാച്ചി ഗവ. ഹയര്‍ സെക്കന്‍ഡറിയില്‍ തുടങ്ങി.

ജനകീയാസൂത്രണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ ‘ഷീ പാഡ്’ പദ്ധതിയുടെ ഉദ്ഘാടനം  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. മൂന്നുലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. ബ്ലോക്ക് സ്ഥിരംസമിതി ചെയര്‍മാന്‍ ടി.കെ. ലിസ അധ്യക്ഷയായി. സ്ഥിരംസമിതി ചെയര്‍മാന്‍ കെ. ചന്തു, സി.കെ. റീന, എ. ദിലീപ്കുമാര്‍, പ്രിന്‍സിപ്പല്‍ ഒ. ശ്രീഷ, ഹെഡ്മാസ്റ്റര്‍ എന്‍.പി. പത്മിനി, സി. നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

 

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP