Categories
Latest

പൂർവ വിദ്യാർത്ഥികൂട്ടായ്മ മരുന്നും ഉപകരണങ്ങളും നൽകി

നാദാപുരം : എടച്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പ്ലസ് ടു പൂർവ വിദ്യാർത്ഥി കളുടെ വക മരുന്നും ഉപകരണങ്ങളും നൽകി.

പി.ആർ.എം കൊളവല്ലൂർ ഹയർ സെക്കൻ്ററി സ്‌കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയാണ് മരുന്നും മെഡിക്കൽ ഉപകരണങ്ങളും നൽകിയത്.

2004–2006 സയൻസ് ബി ബാച്ച് ചാരിറ്റബിൾ ട്രസ്റ്റ് ആണ് വിറ്റാമിൻ.സി മരുന്നുകളും ബി.പി അപ്പാരറ്റസ്, ഗ്ലൂക്കോമീറ്റർ എന്നി ഉപകരണങ്ങളും നൽകിയത്.

ട്രസ്റ്റ് പ്രതിനിധി ഷമ്മാസ് മൊകേരി ,പി.ആർ.എം.കെ.എച്ച്.എസ്.എസ് സ്റ്റാഫും,ആശുപത്രി എച്ച്.എം.സി മെമ്പരുമായ വത്സരാജ് മണലാട്ട് എന്നിവരിൽ നിന്നും മെഡിക്കൽ ഓഫീസർ ഡോ. ആദർശ് ജെ.എച്ച്.ഐ ടി.വി രാജേഷ് ,ഫാർമസിസ്റ്റ് സലിം എന്നിവർ ചേർന്ന് മരുന്നും ഉപകരണങ്ങളും ഏറ്റുവാങ്ങി.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: The alumni association provided medicine and equipment

NEWS ROUND UP