കക്കംവെള്ളിയില്‍ ഗ്യാസ് ലീക്കായി തീ പടര്‍ന്നുപിടിച്ചത് ഭീതി പരത്തി

By | Saturday October 12th, 2019

SHARE NEWS

നാദാപുരം: കക്കംവെള്ളിയില്‍ ഗ്യാസ് ലീക്കായി തീ പടര്‍ന്നുപിടിച്ചത് ഭീതി പരത്തി.സിലണ്ടറില്‍ നിന്ന് ഗ്യാസ് ലീക്കായി റഗുലേറ്ററില്‍ തീ പടര്‍ന്നുപിടിക്കുകയായിരുന്നു .

Loading...

നാദാപുരം കക്കംവെളളിയിലെ മുളളന്റവിടമുസഫിറിന്റെ വീട്ടിലെ സിലണ്ടറില്‍ നിന്നാണ് ഗ്യാസ് ലീക്കായി തീ പടര്‍ന്നത്.

ഭക്ഷണം പാകം ചെയ്യാന്‍ ഗ്യാസ് സ്റ്റൗ കത്തിച്ചപ്പോള്‍ തീ റഗുലേറ്ററിലേക്ക് പടരുകയായിരുന്നു. റഗുലേറ്റര്‍ ഭാഗം കത്താന്‍ തുടങ്ങിയതോടെ വീട്ടുകാര്‍ ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിക്കുകയായിരുന്നു.

ചേലക്കാട് നിന്നെത്തിയ ഫയര്‍ഫോഴ്‌സ് എത്തുന്നതിന് മുമ്പ് തന്നെ നാട്ടുകാര്‍ തീ അണച്ചിരുന്നെങ്കിലും ചോര്‍ച്ച നിയന്ത്രണ വിധേയമാക്കി ഫയര്‍ഫോഴ്‌സ് അപകടാവസ്ഥ ഒഴിവാക്കി.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്