Categories
Latest

പഞ്ചായത്ത് അംഗത്തെ ലീഗ് ജനപ്രതിനിധി അപമാനിക്കാൻ ശ്രമിച്ച സംഭവം അന്വേഷിക്കണം – ഡിവൈഎഫ്ഐ

നാദാപുരം : ഗ്രാമ പഞ്ചായത്ത് വനിതാ അംഗത്തെ ലീഗ് ജനപ്രതിനിധി അപമാനിക്കാൻ ശ്രമിച്ച സംഭവം സമഗ്രമായി അന്വേഷിക്കണമെന്ന് ഡിവൈഎഫ്ഐ.

നാദാപുരം ഗ്രാമപഞ്ചായത്ത് അംഗം സഹപ്രവർത്തകയായ മറ്റൊരു വനിതാ അംഗത്തെ അപമാനിക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തിൽ കുറ്റക്കാരനെ ലീഗ് – യുഡിഎഫ് നേതൃത്വം സംരക്ഷിക്കുകയാണ്‌.

വിഷയത്തിൽ പഞ്ചായത്ത് പരിസരത്ത് ഉൾപ്പടെ പോസ്റ്റർ പ്രത്യക്ഷപെട്ടിട്ടുണ്ട്.
സംഭവത്തിൽ പരാതിയില്ലാതെ പ്രതിയെ സംരക്ഷിക്കാൻ ലീഗ് നേതൃത്വം ഇടപെട്ടിട്ടുണ്ട്.

കുറ്റവാളിയെ നിയമത്തിനു മുന്നിൽ കൊണ്ട് വരണമെന്നും സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണം എന്നും ഡിവൈഎഫ്ഐ കല്ലാച്ചി മേഖല കമ്മിറ്റി ആവിശ്യപ്പെട്ടു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: The DYFI has demanded an inquiry into the incident in which a League member tried to insult a panchayat member

NEWS ROUND UP