നാദാപുരം: ഭർത്താവുമായി പിണങ്ങി നിൽക്കുന്ന യുവതിയും മക്കളും പേരോട്ടെ ഭർതൃ വീട്ടിൽകുത്തിയിരിപ്പ്
സമരം രണ്ടാം ദിവസവും തുടരുന്നു . ഭര്‍തൃ പിതാവ് വീടിന്റെ താക്കോല്‍ നല്കാത്തതിനാല് ഇന്നലെ രാത്രി യുവതിയും മക്കളും കൊടും തണുപ്പിലും വരാന്തയില്‍ കഴിച്ചുകൂട്ടി. ഇവര്‍ക്ക് പുറത്തുനിന്ന് ഭക്ഷണം എത്തിച്ചു നല്‍കുന്നുണ്ട് .
പേരോട് തട്ടാറത്ത് പള്ളിക്ക് സമീപം
കിഴക്കെ പറമ്പത്ത് ഷാഫിയുടെ വീട്ടിലാണ്
വാണിമേൽ വലിയ പറമ്പത്ത് ഷഫീനയും , മക്കളായ സിയാഫാത്തിമ( 9 ), മുഹമ്മദ് ഷിനാസ് (6) എന്നിവരും ഇന്നലെ രാവിലെ കുത്തിയിരിപ്പ് സമരം തുടങ്ങിയത്.
ഭാര്യക്ക് ഉയരം പോരെന്ന് പറഞ്ഞു മൊഴിചൊല്ലാന്‍ നീക്കം; പേരോട് യുവതിയും മക്കളും വീടിനു മുന്നില്‍ കുത്തിയിരിപ്പ് സമരം തുടങ്ങി
2010 ഏപ്രിൽ മാസം വിവാഹിതരായ ഷാഫിയും ഷഫീനയും തമ്മിൽ അടുത്ത കാലത്താണ് അകൽച്ച തുടങ്ങിയത്. പുതിയ വീട്ടിലേക്ക് മാറിത്താമസിച്ച ശേഷം ഷാഫി ഷഫീനയെയും മക്കളെയും ഒമാനിലേക്ക് കൊണ്ടു പോയിരുന്നു. ഒരു മാസത്തോളം അവിടെ കഴിഞ്ഞ ശേഷം ഇവരെ നാട്ടിലേക്ക് തിരിച്ചയച്ച ഇവരോട് വാണിമേലിലെ സ്വന്തം വീട്ടിലേക്ക് പോകാൻ ഷാഫി ആവശ്യപ്പെട്ടെന്നാണ് പറയുന്നത്. സാമ്പത്തിക നില മെച്ചപ്പെട്ടതോടെ തനിക്ക് ഉയരം കുറവാണെന്നും മക്കള്‍ വലുതായതിനാല്‍ പുറത്ത് കൊണ്ടുപോകാന്‍ നാണമുണ്ടെന്നും പറഞ്ഞ് ഷാഫി തന്നെ ഒഴിവാക്കാന്‍ ശ്രെമിക്കുന്നതായി ഷഫീന പറയുന്നു . ഇവർ തമ്മിൽ അകൽച്ച തുടങ്ങിയതോടെ
പല തവണ മധ്യസ്ഥ ശ്രമങ്ങളും നടന്നിരുന്നു.
പിന്നീട് യുവതി ഷാഫിക്കെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്തു. ഈ കേസ് ഇപ്പോഴും നിലവിലുണ്ട്.
കഴിഞ്ഞ ദിവസം ഷഫീനയെ ഷാഫി ടെലിഫോൺ ചെയ്ത് പേരോട്ടെ വീട്ടിലേക്ക് പോകാൻ പറഞ്ഞെന്നാണ് ബന്ധുക്കൾ പറയുന്നത്. എന്നാൽ, ഇന്നലെ രാവിലെ മാതാപിതാ ക്കളുമൊത്ത് പേരോട്ടെ വീട്ടിൽ വന്ന ഷഫീനക്ക് വീടിന്റെ താക്കോൽ നൽകാൻ ഷാഫിയുടെ വീട്ടുകാർ തയ്യാറായില്ലത്രെ ഇതേ തുടർന്നാണ് ഷഫീന മക്കളുമൊത്ത് വീട്ടു വരാന്തയിൽ കുത്തിയിരിപ്പ് തുടങ്ങിയത്.
അതേ സമയം വീട് ഷാഫിയുടെ ഉടമസ്ഥതയിൽ അല്ലെന്നും തന്റെ പേരിലാണെന്നും ഷാഫിയുടെ പിതാവ്
കുഞ്ഞബ്ദുല്ല ഹാജി പറയുന്നു. കോടതിയിൽ കേസ് നിലവിലുള്ളതിനാൽ അതിന്റെ വിധിവന്ന ശേഷം മറ്റു കാര്യങ്ങൾ തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, ഇന്നലെ സ്ഥലത്ത് എത്തിയ തൂണേരി
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ഷാഹിന, മെമ്പർ റജുല നിടുമ്പ്രത്ത് എന്നിവർ ഇരുകൂട്അടരുമായി നുരഞ്ജന നീക്കം നടത്തിയെങ്കിലും ഫലം കണ്ടില്ല.