വിലങ്ങാട് ആലിമൂലയിലെ ഉരുൾപൊട്ടൽ; സർക്കാർ വാഗ്ദാനം ചെയ്ത വീടുകളെവിടെ

By | Tuesday July 7th, 2020

SHARE NEWS


വാണിമേൽ: പ്രളയദുരിതാശ്വാസത്തിനായി കേന്ദ്രസർക്കാർ കോടികൾ നൽകിയിട്ടും വിലങ്ങാട് ഉരുൾപ്പൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ട മുഴുവൻ ആളുകൾക്കും പതിനായിരം രൂപ പോലും നൽകാൻ സംസ്ഥാന സർക്കാരിന് ആയിട്ടില്ലെന്നും സർക്കാരിന്റേതു വെറും പ്രഖ്യാപനങ്ങളിൽ ഒതുങ്ങിയതു മാത്രമെന്നു ബി.ജെ.പി .

വർഷം ഒന്ന് കഴിഞ്ഞിട്ടും വിലങ്ങാട് അടുപ്പിൽ കോളനിയിലെ ആളുകൾക്കും വീടും സ്ഥലവും നൽകി മാറ്റി താമസിപ്പിക്കാം എന്ന് പ്രഖാപിച്ചതല്ലാതെ ഒന്നും നടപ്പിലാക്കിയില്ല . വിവിധ പാർട്ടികൾ അവരവരുടെ പ്രവർത്തകരുടെ വീടുകൾ പുതുക്കി പണിയുന്നതിൽ വാഗ്ദാനങ്ങൾ നൽകുകയും നിറവേറ്റുകയും ചെയ്തപ്പോഴും സാധാരണ ക്കാർ ഇപ്പോഴും ക്യാമ്പുകളിലും മറ്റുമാണ് കഴിയുന്നത്.

ആദിവാസികൾ ഉൾപ്പെടെയുള്ളവരെ സർക്കാർ വഞ്ചിക്കുകയാണ് ചെയ്തതെന്നും ആലിമൂലയിലെ ഉരുൾപൊട്ടലിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് എത്രയും പെട്ടന്ന് നഷ്ടപരിഹാരം നൽകണം ഉരുൾ പൊട്ടൽ പ്രദേശവും ആദിവാസി കോളനിയും ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കെ.കെ രഞ്ജിത്ത് സന്ദർശന വേളയിൽ പറഞ്ഞു. എസ് ടി മോർച്ച ജില്ലാ പ്രസിഡന്റ് എം.സി അനീഷ്. എം സുരേഷ് . മലയങ്ങാട് .അജിത്ത് കുമാർ . എന്നിവർ സന്ദർശിച്ചു

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്