Categories
Flash News

തൂണേരിയിൽ മൊബൈൽ മെഡിക്കൽ യൂണിറ്റ് ഫ്ലാഗ് ഓഫ് ചെയ്തു

തൂണേരി : ഗ്രാമ പഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ മൊബൈൽ മെഡിക്കൽ യൂണിറ്റ് തൂണേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ഷാഹിന ഫ്ലാഗ് ഓഫ് ചെയ്തു.

ഹോം ഐസലോഷനിൽ കഴിയുന്നവർക്ക് അടിയന്തിര ഘട്ടങ്ങളിൽ വൈദ്യസഹായം എത്തിക്കുക എന്ന ഉദ്ധേശത്തോടെയാണ് ആരോഗ്യ വകുപ്പും ഗ്രാമ പഞ്ചായത്തും ചേർന്ന് ഇത്തരം ഒരു സൗകര്യം ഏർപ്പെടുത്തിയത്.

മെഡിക്കൽ ഓഫീസർ ഡോ.. അബ്ദുൾ സലാം ടി, വൈസ് പ്രസിഡന്റ് മധു മോഹൻ കെ , സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റജുല നെടുമ്പ്രത്ത്, മെമ്പർമാരായ രജില കിഴക്കുംകരമൽ , കൃഷ്ണൻ കാനന്തേരി , ഫൗസിയ സലിം എൻ സി , ഇ കെ രാജൻ, അജിത വി കെ , രഞ്ജിത്ത് ടി എൻ , ഗ്രാമ പഞ്ചായത്ത് സെക്രട്ടറി രാജശ്രീ , അസി: സെക്രട്ടറി മനോജ് എന്നിവർ സംബന്ധിച്ചു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: The mobile medical unit in Thuneri was flagged off

NEWS ROUND UP