Categories
nadapuram

വരീലാട്ട് താഴ റോഡ് ഉദ്ഘാടനം ചെയ്തു

നാദാപുരം: മംഗലാട് വരീലാട്ട് താഴ റോഡ് ഉദ്ഘാടനം ചെയ്തു ആയഞ്ചേരി ഗ്രാമപഞ്ചായത്ത് കഴിഞ്ഞ വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് ലക്ഷം രൂപ അനുവദിച്ച മംഗലാട് അക്വഡേറ്റ് – വരീലാട്ട് താഴ റോഡിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കാട്ടിൽ മൊയ്തു മാസ്റ്റർ നിർവഹിച്ചു.

എം എം നഷീദ ടീച്ചർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായിരിക്കെ ഫണ്ടനുവദിച്ച റോഡിൽ 2.81 ലക്ഷം രൂപയുടെ പ്രവർത്തിക്ക് കൂടി ഫണ്ടനുവദിച്ച് ടെണ്ടർ നടപടികൾ പൂർത്തിയായിട്ടുണ്ട്.
ചടങ്ങിൽ വാർഡ് മെമ്പർ എ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.

മുൻ പഞ്ചായത്ത് പ്രസിഡണ്ട് നൊച്ചാട്ട് കുഞ്ഞബ്ദുല്ല, ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ എം എം നഷീദ ടീച്ചർ, എ കെ അബ്ദുല്ല,എം എം മുഹമ്മദ്, പനയുള്ളതിൽ അമ്മത് ഹാജി, നാരായണൻ കുളങ്ങരത്ത്, എം കെ മുഹമ്മദലി, അബ്ദുല്ല കൃഷ്ണാണ്ടി, റഫീഖ് വരീലാട്ട് സംസാരിച്ചു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: The road below Varilat was inaugurated

NEWS ROUND UP