Categories
Latest

ഇത് താനക്കോട്ടൂർ മാതൃക; മെഗാവാക്സിനേഷൻ രാവ് ശ്രദ്ധേയമായി

നാദാപുരം : ചെക്യാട് ഗ്രാമ പഞ്ചായത്തില്‍ രണ്ടാം വാര്‍ഡില്‍ നടന്ന മെഗാവാക്സിനേഷ്യന്‍ ക്യാമ്പ് ശ്രദ്ധേയമായി.

200 ൽ കൂടുതൽ ആളുകൾ വാക്സിനേഷൻ എടുത്തു. ക്യാമ്പ് രാത്രി സംഘടിപ്പിച്ചതിനാല്‍ നോമ്പ് നോല്‍ക്കുന്നവര്‍ക്കും, ജോലി ചെയ്യുന്നവര്‍ക്കും ക്യാമ്പ് പ്രയോജനകരമായി.

വാര്‍ഡ്‌ മെമ്പറും ചെക്ക്യാട് വൈസ് പ്രസിഡന്റും ആയ കെ പി കുമാരന്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

ഡോ അനില്‍ കുമാര്‍, ആരോഗ്യ വകുപ്പ് അംഗങ്ങള്‍, വാര്‍ഡ്‌ വികസന സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ ക്യാമ്പ് വിജയകരമാക്കാന്‍ സഹകരിച്ചു.

ഏത് സമയത്തും എന്ത് ആവശ്യത്തിനും സംശയനിവാരണത്തിനും കണ്ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു.

അത്യാവശ്യ മരുന്നുകൾ, ആവശ്യ മരുന്നുകൾ, ടെലി മെഡിസിൻ, രോഗികളെ ഹോസ്പിറ്റലിൽ എത്തിക്കൽ തുടങ്ങിയ ആവശ്യങ്ങൾക്ക് 8281010614  എന്ന നമ്പരില്‍ ബന്ധപ്പെടാം

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: This is the Thanakottur model; Mega vaccination night was remarkable

NEWS ROUND UP