Categories
Latest

കുറുവന്തേരിയിൽ വാടക സ്റ്റോറിൽ വാക്കേറ്റം; ഉടമയ്ക്ക് ക്രൂര മർദ്ദനം

വളയം : ചെക്യാട് കുറുവന്തേരിയിൽ വാടക സ്റ്റോറിൽ എത്തിയവരുമായി വാക്കേറ്റം. ഉടമകളിൽ ഒരാൾക്ക് ക്രൂര മർദ്ദനം.

കുറുവന്തേരി കല്ലി കണ്ടി പള്ളിക്കടുത്തെ പി ആർ എസ് ലൈറ്റ് ആൻ്റ് സൗണ്ടിൽ ഇന്ന് വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം.

കല്ലമ്മൽ അനീഷ് (39) നാണ് മർദ്ദനമേറ്റത്. മൂക്കിൽ നിന്ന് ചോര വാർന്ന അനീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വാടകയ്ക്ക് സാധനം വാങ്ങിയയാളുമായി ഉണ്ടായ തർക്കമാണ് രണ്ട് പേർ ചേർന്ന് അനീഷിനെ മർദ്ദിച്ച സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP