Categories
Latest

ഷീനയ്ക്ക് സഹായമായി സഹപാഠികളും പൂര്‍വ അധ്യാപകരും

അരൂര്‍ : ഇരുവൃക്കകളും തകരാറിലായ അരൂര്‍ നടേമ്മലിലെ കുന്നോത്ത് മീത്തല്‍ ഷീനയ്ക്ക് സഹായമായി സഹപാഠികളും പൂര്‍വ അധ്യാപകരുമെത്തി. കക്കട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന യൂനിറ്റി പാരലല്‍ കോളേജിലെ പൂര്‍വ അധ്യാപക വിദ്യാര്‍ഥി വാട്‌സാപ്പ് കൂട്ടായ്മ ചികിത്സാ ഫണ്ടിലേക്ക് 2,13,550 രൂപയാണ് നല്‍കിയത്. പുറമേരി പഞ്ചായത്ത് പ്രസിഡന്റും ചികിത്സാ സഹായ കമ്മിറ്റി ചെയര്‍പേഴ്‌സണുമായ വി.കെ. ജ്യോതിലക്ഷ്മിക്ക് തുക കൈമാറി. ആര്‍.പി. മഹേഷ് അധ്യക്ഷത വഹിച്ചു. മനോജ് അരൂര്‍, കൂടത്താങ്കണ്ടി രവി, എന്‍.കെ. മനോജന്‍, പി.കെ. പത്മനാഭന്‍, എ.പി. രാജീവന്‍, എ.പി. വിനോദന്‍, രേഷ്മ വിജിലേഷ് എന്നിവര്‍ സംസാരിച്ചു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP