സംസ്ഥാനത്തെ ട്യൂഷന്‍. സ്കൂളുകള്‍ കോളേജുകള്‍ അടച്ചിടും; എഴുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്ല

By | Tuesday March 10th, 2020

SHARE NEWS

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19 മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു.

സം​സ്ഥാ​ന​ത്തെ പൊ​തു​പ​രി​പാ​ടി​ക​ൾ എ​ല്ലാം നി​യ​ന്ത്രി​ക്കും. സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ​ക്കും മ​ത​വി​ഭാ​ഗ​ങ്ങ​ൾ​ക്കും ഇ​ത്ത​രം നി​ർ​ദ്ദേ​ശം ന​ൽ​കും.

അം​ഗ​ന​വാ​ടി മു​ത​ൽ ഏ​ഴാം ക്ലാ​സ് വ​രെ​യു​ള്ള എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​വ​ധി ന​ൽ​കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകളും റദ്ദാക്കി.   പി എസ്‌ സി പരീക്ഷകള്‍ മാറ്റിവെച്ചു

എന്നാൽ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്കും ഹൈസ്കൂൾ ക്ലാസുകളിലെ പരീക്ഷകൾക്കും മാറ്റമുണ്ടാകില്ലെന്നും സർക്കാർ അറിയിച്ചു.

സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾക്കും അവധി ബാധകമായിരിക്കും. മദ്രസകളും ട്യൂഷൻ സെന്‍ററുകളും മാർച്ച് മാസം അവസാനം വരെ അടച്ചിടണമെന്നാണ് സർക്കാർ നിർദ്ദേശം.

മാ​ർ​ച്ച് മാ​സം മു​ഴു​വ​ൻ ഇ​ത്ത​ര​മൊ​രു നി​യ​ന്ത്ര​ണം തു​ട​രാ​മെ​ന്നാ​ണ് പ്ര​ത്യേ​ക മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

സം​സ്ഥാ​ന​ത്ത് ആറു പേ​ർ​ക്കു കൂ​ടി കോ​വി​ഡ് 19; രോ​ഗ​ബാ​ധി​ത​ർ 12

പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്ത് ആറു പേ​ർ​ക്കു കൂ​ടി കോ​വി​ഡ് 19 രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 12 ആയി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ഇ​റ്റ​ലി​യി​ൽ നി​ന്നെ​ത്തി​യ കു​ടും​ബ​വു​മാ​യി ബ​ന്ധ​മു​ള്ള ര​ണ്ടു പേ​ർ​ക്കാണ് പത്തനംതിട്ടയിൽ രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​ർ കോ​ഴ​ഞ്ചേ​രി​യി​ലെ ആ​ശു​പ​ത്രി​യി​ൽ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ ചി​കി​ത്സ​യി​ലാ​ണ്.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ മാ​ത്രം രോ​ഗ​ബാ​ധ സം​ശ​യി​ച്ച് 19 പേ​രാ​ണ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​രു​ടെ ശ്ര​വ​ങ്ങ​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്.

ഇ​റ്റ​ലി​യി​ൽ നി​ന്നും നാ​ട്ടി​ലെ​ത്തി​യ കു​ടും​ബ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ര​ണ്ടു പേ​ർ​ക്കു കൂ​ടി രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

അ​തി​നി​ടെ കോ​വി​ഡ് 19 രോ​ഗ​വും ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന വ്യാ​ജ വാ​ർ​ത്ത​ക​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് പ​ത്ത​നം​തി​ട്ട ക​ള​ക്ട​ർ പി.​വി.​നൂ​ഹ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

നാ​ല് സ​ന്ദേ​ശ​ങ്ങ​ൾ ഇ​തു​വ​രെ സൈ​ബ​ർ പോ​ലീ​സി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്. ഇ​ത്ത​രം സ​ന്ദേ​ശ​ങ്ങ​ൾ ദ​യ​വാ​യി പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​ഭ്യ​ർ​ഥി​ച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്