Categories
Latest

നാദാപുരം പഞ്ചായത്തിൽ യു ഡി എഫ്‌ വിജയം സുനിശ്ചിതമാക്കും – കോൺഗ്രസ്സ്‌

നാദാപുരം: തദ്ധേശ സ്വയംഭരണസ്ഥാപന തെരഞ്ഞെടുപ്പിൽ
നാദാപുരം ഗ്രാമപഞ്ചായത്തിൽ യു ഡി എഫ്‌ ചരിത്ര വിജയം നേടുമെന്ന് കോൺഗ്രസ്സ്‌ നാദാപുരം മണ്ഡലം കൺവൻഷൻ പ്രഖ്യാപിച്ചു.

കാലാവധി കഴിഞ്ഞ കോൺഗ്രസ്സ്‌ ഗ്രാമപഞ്ചായത്ത്‌ മെമ്പർമാർക്ക്‌ ചടങ്ങിൽ അനുമോദനം നടത്തി. കൺവൻഷൻ ഡി സി സി സെക്രട്ടറി അഡ്വ: പ്രമോദ്‌ കക്കട്ടിൽ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ്‌ അഡ്വ: കെ എം രഘുനാഥ്‌ അദ്യക്ഷത വഹിച്ചു.

സി വി കുഞ്ഞികൃഷ്ണൻ മാസ്റ്റർ, അഡ്വ: എ സജീവൻ, വി കെ ബാലാമണി, ഡോ: ബാസിത്ത്‌, ഷാജു പുതിയോട്ടിൽ എന്നിവർ സംസാരിച്ചു.

ചടങ്ങിൽ വെച്ച്‌ നാദാപുരം ഗ്രാമപഞ്ചായത്ത്‌ കോൺഗ്രസ്സ്‌ സ്ഥാനാർത്ഥി പട്ടിക കെ പി സി സി എക്സികുട്ടീവ്‌ മെമ്പർ സി വി കുഞ്ഞികൃഷ്ണൻ മാസ്റ്റർ പ്രഖ്യാപിച്ചു.വാർഡ് 1. വാസു പുതിയ പറമ്പത്ത്
4. ബാലൻ എൻ. പി
(സ്വതന്ത്രൻ)
5 .വി .വി .റിനീഷ്
6. റീന കിണoപ്രേമൽ
7.അഖില മര്യാട്ട്
8. രവീന്ദ്രൻ ടി കെ
10. പ്രേമി തയ്യുള്ളതിൽ
11.നിഷ പോലേരി താഴേക്കുനി
13. സജില നിരവത്ത് (സ്വതന്ത്ര)
14.ഷാഹിന കുന്നത്ത്
18. ഭാസ്കരൻ കുനിച്ചോത്ത്( സ്വതന്ത്രൻ)

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP