Categories
Latest

സി.പി.എം ലോക്കൽ കമ്മിറ്റി ഓഫീസിൽ വാക്സിൻ വിതരണം: യൂത്ത് കോൺഗ്രസ്‌ പി എച്ച് സിക്കു മുമ്പില് സമരം നടത്തി

വാണിമേൽ : നിടുംപറമ്പിൽ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച വാക്സിനേഷൻ ക്യാമ്പ് സി. പി. എം വിലങ്ങാട് ലോക്കൽ കമ്മിറ്റി ഓഫീസിൽ വെച്ച് നടത്തിയതിൽ പ്രതിഷേധിച്ചു.

യൂത്ത് കോൺഗ്രസ്‌ പരപ്പുപാറ പി. എച്ച്.സി ക്ക് മുൻപിൽ സമരം നടത്തി.

യൂത്ത് കോൺഗ്രസ്‌ വാണിമേൽ മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ സമരം ജില്ലാ കോൺഗ്രസ്‌ ജനറൽ സെക്രട്ടറി മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു .

കോവിഡ് വാക്സിനേഷൻ രാഷ്ട്രീയ വൽകരിക്കാനുള്ള സി. പി. എം നേതൃത്വത്തിന്റെയും ആരോഗ്യവകുപ്പു ഉദ്യോഗസ്ഥരുടെയും ശ്രമം ജനകീയമായി പരാജയപ്പെടുത്തുമെന്നും അത്തരത്തിൽ പാർട്ടിക്ക് ഒത്താശ പാടുന്ന ഉദ്യോഗസ്ഥരെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും മോഹനൻ പാറക്കടവ് പറഞ്ഞു.

കെ. എസ്. യൂ ജില്ലാ സെക്രട്ടറി അനസ് നങ്ങാണ്ടി അധ്യക്ഷത വഹിച്ചു . എൻ. കെ മുത്തലിബ് , അമൽ കൃഷ്ണ,പി കെ അഫ്സൽ ,ലത്തീഫ് കുണ്ടിൽ, ഇ. പി,
ഇസ്ഹാഖ് , തുടങ്ങിയവർ സംസാരിച്ചു.

ശനിയാഴ്ചയാണ് ലോക്കൽ കമ്മിറ്റി ഓഫീസിൽ വച്ച് വാക്സിൻ വിതരണം ചെയ്തത് .ഇത് രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ്സ് ജില്ലാ മെഡിക്കൽഓഫീസർക്ക്പരാതി നല്കിയിരുന്നു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Vaccine distribution at the CPM local committee office: Youth Congress-Strike in front of PHC

NEWS ROUND UP