Categories
Latest

നാളെ വളയത്തെ വ്യാപാരികൾക്കും വാക്സിൻ

വളയം : പഞ്ചായത്തിലെ മുഴുവൻ വ്യാപാരികൾക്കും വാക്സിൻ നൽകണമെന്നാവിശ്യപ്പെട്ട് വളയം മേഖലാ വ്യാപാരി വ്യവസായി സമിതി നേതാക്കൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദിഷനുമായി ചർച്ച നടത്തുകയും, നിവേദനം നൽകുകയും ചെയ്തു.

ഇതിന്റെ ഭാഗമായി നാളെ 26 ന് ആദ്യ ദിവസം 150 വാക്സിൻ നൽകുന്നതാണെന്ന് ഉറപ്പു നൽകി.

ആവിശ്യപ്പെട്ട ഉടനെ തന്നെ പ്രശ്നത്തിന്റെ ഗൗരവം ഉൾകൊണ്ട വളയം പഞ്ചായത്ത് പ്രസിഡണ്ടിനെയും ഭരണ സമിതിയേയും, വ്യാപാരി നേതാക്കൾ അഭിവാദ്യം ചെയ്തു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP