“മക്കളെ മരണം വരെ നോക്കും ദയവ്ചെയ്ത് തെരുവില്‍ കിടത്തരുത്” ; വാണിമേല്‍ മുത്തലാക്ക് സമരം എല്ലാം തുറന്ന് പറഞ്ഞ് സമീര്‍

By | Saturday October 19th, 2019

SHARE NEWS

നാദാപുരം : “എന്‍റെ മക്കളെ മരണം വരെ ഞാന്‍  നോക്കും ദയവ്ചെയ്ത് അവരെ തെരുവില്‍ കിടത്തി സമരം ചെയ്യരുത് ” ; വാണിമേല്‍ മുത്തലാക്ക് സമരം തുറന്നടിച്ച് യുവതിയുടെ ആദ്യ ഭര്‍ത്താവ് അച്ചാര്‍കണ്ടി സമീര്‍.

ഫാത്തിമ ജുവൈരിയ്ക്ക്  കോടതി വിധി പ്രതികൂലമായി വന്നതോടെയാണ് ഈ തെരുവ് നാടകമെന്ന് സമീര്‍ ആരോപിച്ചു . ഫാത്തിമ ജുവൈരിയക്കൊപ്പം ജീവിക്കാന്‍ പരമാവധി ശ്രമിച്ചതാണെന്നും അവളുടെ വീട്ടുകാര്‍ അതിന് അനുവദിച്ചില്ല.  അവളും മനസ്സുവെച്ചില്ല . അച്ചാര്‍കണ്ടി സമീര്‍ ട്രൂവിഷന്‍ നാദാപുരം ന്യൂസ്സിനോട്‌ പ്രതികരിച്ചു .

ഒടുവില്‍ ഒരുതലാക്ക് ചൊല്ലി പിരിയാന്‍ തീരുമാനിച്ചപ്പോള്‍ എട്ട് ലക്ഷം രൂപവരെ അവള്‍ക്ക് ജീവനാംശം നല്‍കാമെന്നും കുട്ടികളെ വിട്ടു നല്‍കുക യാണെങ്കില്‍ താന്‍ പൊന്നുപോലെ വളര്‍ത്തുമെന്നും ഇല്ലേ ങ്കില്‍ കുട്ടികളുടെ ജീവിതകാലം വരെയുള്ള എല്ലാ ചിലവുകളും താന്‍ വഹിക്കമെന്നും ഉറപ്പ് നല്‍കിയിരുന്നു .എന്നാല്‍ 45ലക്ഷം രൂപ വേണം എന്ന് ആവശ്യപ്പെട്ടു  സഹോദരന്‍ ജസീല്‍ മഹല്‍ കമ്മറ്റി നടത്തിയ മധ്യസ്ഥ യോഗം അലങ്കോലപ്പെടുത്തിയതായും സമീര്‍ പറഞ്ഞു .

വാര്‍ത്തകളില്‍ ഇടം നേടിയ അച്ചാര്‍കണ്ടി സമീറിന്‍റെ ഫേസ് ബുക്ക്‌  കുറിപ്പ് ഇങ്ങനെ ……

സുഹൃത്തുകളെ
കഴിഞ്ഞ ഒരാഴ്‌ചയായി എന്റെ പേരിലിലുള്ള പല ആരോപണങ്ങളും സോഷ്യൽ മീഡിയയിലും ചാനലുകളിലും എന്റെ വിവാഹ മോചന കേസുമായി ബന്ധപ്പെട്ട് വന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ചില കാര്യങ്ങൾ എന്റെ സുഹ്ര്തുക്കളോട് ബോധ്യപ്പെടുത്താൻ വേണ്ടിയാണു ഞാൻ ഈ കുറിപ്പ് എഴുതുന്നത്.

വാർത്തകളിൽ വന്നുകൊണ്ടിരിക്കുന്ന ഓരോ കാര്യങ്ങളും അക്കമിട്ട് ഉത്തരം പറയാൻ ഞാൻ തയാറാണ് .

ഞാൻ ഈ നിമിഷം വരെ എന്റെ മക്കളെ വഴിയാധാരമാക്കാൻ തയ്യാറല്ല പക്ഷേ സാഹചര്യങ്ങൾ അങ്ങനെ വന്നുപെട്ടതാണ്. എന്റെ 2 മക്കളെയും പൊന്നു പോലെ നോക്കാൻ ഞാൻ ബാദ്യസ്ഥനാണ് ജീവിതകാലം മുഴുവൻ നോക്കാൻ ഞാൻ തയ്യാറുമാണ് .

കല്ലാച്ചി കോടതിയുടെ ഉത്തരവ് പ്രകാരം ഇതുവരെയുള്ള എല്ലാ ചെലവും ഞാൻ കോടതി മുഖാന്തിരം കോടതിവിധിയെക്കാളും കൂടുതൽ ഞാൻ കൊടുത്തിട്ടുണ്ട് രേഖകൾ എന്റെ കൈവശമുണ്ട് .

ഭർത്താവിൽ നിന്നും നീതി തേടി ഭാര്യയും മക്കളും സമരത്തിനിറങ്ങിയതിന് സി.പി.എം മറുപടി പറയണമെന്ന് ലീഗ്

എന്റെ മക്കളെ തെരുവിൽ ഇറക്കി എന്ന് പറയുന്നവരോട് എനിക്ക് പറയാനുള്ളത് ഒരു വർഷത്തിൽ ഒരു മാസം ലീവുള്ള ഒരാളാണ് ഞാൻ കഴിഞ്ഞ 3വർഷത്തെ അവധിക് നാട്ടിൽ പോയപ്പോൾ എന്റെ മക്കളെ കൂട്ടി എന്റെ വീട്ടിൽ വരാത്തവളാണ് ഇപ്പോൾ തെരുവിൽ ഇറങ്ങിയത് അവളുടെ വീട്ടിൽ പോയി എന്റെ മക്കളെ കാണാൻ കെഞ്ചിയപ്പോഴും മക്കളെ കാണിച്ചു തരാത്തവളാണ് ഇപ്പോൾ ചാനലുകളിൽ നാടകം കളിക്കുന്നത് എന്റ മക്കളുമായി ഞാൻ അടുക്കരുത് എന്ന mentality അവളിൽ കാണാൻ ഞാൻ തുടങ്ങി അതിന് അവൾ കണ്ടത്തിയ വഴി എന്റെ പ്രായമായ ഉപ്പയെയും ഉമ്മയേയും ഉപദ്രവിക്കുക പ്രശ്‌നം ഉണ്ടാക്കി അവളുടെ വീട്ടിൽ പോയി നിൽക്കുക ഏന്നതാണ്.

സഹിക്കേൻടതിൽ അപ്പുറം ഒരു ഭർത്താവ് എന്ന നിലയിൽ ഞാൻ സഹിച്ചു .വാർത്തകളിൽ പ്രചരിക്കുന്നത് പോലെ 10 ദിവസം മുൻപ് പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ഞാൻ എടുത്ത ഒരു തീരുമാനമല്ല എന്റെ വിവാഹ മോചനം .

ഞാൻ ജുവൈരിയെ 26.6.2018 മഹൽ മുഖാന്തരം തലാഖുൽ അഹ്സാൻ പ്രകാരം ഉള്ള തലാഖ് ചൊല്ലി ഒഴിവാക്കി ആ കാര്യം നേരത്തെ കോടതിയിൽ കൊടുത്തിരുന്ന എന്റെ Counter statementൽ പറഞ്ഞിരുന്നതാണ് അല്ലാതെ അവർ ആരോപിക്കുന്നത് പോലെ ഞാൻ ഇപ്പോൾ മുതാലാഖ് ഒന്നും ചൊല്ലിയിട്ടില്ല .

കഴിഞ്ഞ 6 വര്ഷത്തോളമായി എന്റെ ദാമ്പത്യ ജീവിതം പലവിധ സങ്കീർണതകളുടെയാണ് കടന്ന് പോയത്‌.പല‌ തവണ എന്റെ മഹലും മുളിവയൽ മഹലും മധ്യസ്ഥ ശ്രമങ്ങൾ നടത്തിയിട്ടുണ്ട് പക്ഷേ അവളുടേയും അവളുടെ വീട്ടുകാരുടേയും പിടിവാശിമൂലം ആ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയാണ് ഉണ്ടായത്.

കഴിഞ്ഞ രണ്ടര വർഷത്തോളം  പ്രേശ്നങ്ങൾ ഉള്ളപ്പോൾ ഒരു ദിവസമെങ്കിലും അവരുടെ മഹൽ പ്രതിന്ധികളുമായോ മാറ്റ് സംഘടനകളുമായോ ഇവളുടെ ഉപ്പയോ സഹോദരനോ ഞങ്ങളേ മഹലുമായി ഞാനുമായോ ബന്ധപ്പെട്ടിട്ടില്ല അവർ വരാത്ത സ്ഥിധിക് ഞാനും എന്റെ സ്നേഹിതനും അവരുടെ മഹൽ സെക്രറിയുമായി നിരവധി തവണ അങ്ങോട് പോയി ബന്ധപെട്ടിട്ടും അവര്ക് താല്പര്യമില്ല ഞങൾ നിയമത്തിന്റ വഴിക് പോയിക്കൊള്ളാം എന്നാണ് പറഞ്ഞത്.

വാണിമേലിൽ തലാഖ് ചൊല്ലി ഭാര്യയെ ഉപേക്ഷിച്ച സംഭവം; വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

 

കോടതി വിധി അവർക്കു പ്രതികൂലമായി വന്നതോടെയാണ് ഇ തെരുവ് നാടകം ഇ സമരത്തിൽ അവളുടെ ഉപ്പയെപോലും കാണാനില്ല സഹോദരൻ മാത്രമാണ് ഉള്ളത് ഉള്ളത് അതും നിങ്ങൾ അനേ‍ഷിക്കണം.
ഇത്തരം ഒരു സഹചര്യങ്ങൾ വെക്തി പരമായ കാര്യങ്ങൾ ഇത്തരം ഒരു മീഡിയയിൽ കൂടി വിളിച്ചു പറഞ് ‌ അവളെ അധിക്ഷേപിക്കാൻ ഞാൻ ആഗഹികുന്നില്ല.പക്ഷേ ഒത്തു പോകില്ല എന്ന് ഉറപ്പുള്ളതിനാലാണ് ഞാൻ പിരിയാൻ തീരുമാനിച്ചത്.

പലതവണഅവളുടെ വീട്ടുകാരുമായി പ്രശ്നപരിഹാരത്തിനായി സമീപിച്ചെങ്കിലും നിഷേധാത്മകമായ ഒരു നിലപാടാണ് അവളുടെ വീട്ടുകാർ കൈകൊണ്ടത്.

തുടർന്ന് മഹല്ല് കമ്മിറ്റി മുഖാന്തിരം ചർച്ചകൾ പലതും നടന്നെങ്കിലും അവരുടെ ഭാഗത്ത്നിന്നും യാതൊരു അനുകൂല നടപടിയും ഉണ്ടായില്ല മാത്രമല്ല പലവണയും ചർച്ചക്ക് പോലും വന്നില്ല ആർക്ക് വേണമെങ്കിലും രണ്ട് മഹല്ലുമായി ബദ്ധപെട്ട് നിജസ്തിഥി അറിയാൻപറ്റുന്നതാണ് മർഹുംതോട്ടത്തിൽ മുസ്ല മാസ്റ്റർ അടക്കം അവരുമായി ബദ്ധപെട്ട് ചർച്ചക്ക് തിയ്യതി വരെ നിശ്ചയിച്ചതാണ് പക്ഷേ

സമീറിനെ കണ്ടതായും മൂന്ന് തലാഖും ഒന്നിച്ച് ചൊല്ലിയതായും ഫാത്തിമ ജുവൈരിയ

 

ചർച്ചക്ക് വരാതെ വളയം പോലീസ്സ്റ്റേഷനിൽ വൃദ്ധയായ എന്റെ മാതാവിനെതിരെയും എന്റെ ജ്യേഷഠനെതിരെയും എനിക്ക് എതിരെയും ഇല്ലാത്ത കള്ള കേസുണ്ടാക്കി ക്രിമിനൽ കേസടക്കം കൊടുക്കുകയാണ് ഉണ്ടായത് കേസ് രജിസ്റ്റർ ചെയ്യുന്നതിന് മുംബ് അന്നത്തെ വളയം si അവരെ പ്രെശ്നം പറഞ്ഞു തീർക്കാൻ വിളിച്ചപ്പോൾ ഞങ്ങൾക് താല്പര്യം ഇല്ല ഞങ്ങൾ നിയമത്തിന്റ വഴിക് പോകുന്ന എന്നാണ് പറഞ്ഞത് എല്ലാ പ്രേശ്ന പരിഹാര ശ്രമവും കൊട്ടി അടച്ചത് അവളുടെ വീട്ടുകാരാണ് ഇത്തരം ഒരു സാഹചര്യത്തിൽ ഞാൻ പിരിയാൻ തീരുമാനിച്ചത്.

ഭാക്കി ബഹുമാനപെട്ട കോടതിക്ക് വിട്ടു. കഴിഞ്ഞ ഒന്നരവർഷത്തോളമായി കേസ് കോടതിയിൽ നടന്ന് കാണ്ടിരിക്കുകയാണ് കോടതി വിധി പ്രകാരമുള്ളതിനേക്കാൾ പണം ഞാൻ കൊടുത്തിട്ടുണ്ട് രേഖകൾ എന്റ കൈവശം ഉണ്ട് കോടതിയിൽ കേസ് നടന്ന് കൊണ്ടിരിക്കെ ഞങ്ങളുടെ വീടിന്റ മുന്നിൽ വന്ന് ഇത്തരം

വാണിമേലില്‍ മുത്തലാഖ് വിവാദം : ഭര്‍ത്താവില്‍ നിന്ന് നീതി തേടി ഭാര്യയും രണ്ട് മക്കളും സമരത്തില്‍

ഒരു നാടകം സൃഷ്ടിച്‌ സമൂഹ മാധ്യമത്തിൽ എന്നെയും എന്റ കുടുംബത്തെയും സമൂഹത്തിൽ അധിക്ഷേപിക്കാനും ഇല്ലാത്ത മുതാലാഖ് കഥയും കള്ള ആരോപണങ്ങളും ഉന്നയിച്ചും എന്നെ താറടിക്കാനുള്ള ഒരു തിരകഥ മാത്രമാണ് ഇതെന്ന് എന്റെ ഭാഗത്തു നിന്ന് ബോധ്യ പെടുത്താൻ ഞാൻ നിർബന്ദിനായതിനാലാണ് ഞാൻ ഇ കുറിപ്പ് എഴുതുന്നത്.ഈ സൻദർഭത്തിലും 2 മക്കളുടെ സംരക്ഷണം ഏറ്റെടുക്കാനും ഞാൻ തയ്യാറാണ്.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്