വെള്ളൂർ പി സ്മാരകവും മോയിൻകുട്ടി അക്കാദമി ഉപകേന്ദ്രം പ്രവൃത്തി ഉദ്ഘാടനവും ഇന്ന്

By | Tuesday September 15th, 2020

SHARE NEWS

നാദാപുരം: ചിരിയുടെ സുൽത്താൻ വെള്ളൂർ പി രാഘവൻ സ്മാരകവും മോയിൻകുട്ടി അക്കാദമി ഉപകേന്ദ്രം പ്രവൃത്തി ഉദ്ഘാടനവും ഇന്ന് നടക്കും.

മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി നാദാപുരം ഉപകേന്ദ്രം കെട്ടിടത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം ഇന്ന് രാവിലെ 11 മണിക്ക് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ നിർവ്വഹിക്കും. ഇ.കെ.വിജയൻ എംഎൽഎ അധ്യക്ഷത വഹിക്കും.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരിപാടി സംഘടിപ്പിക്കുക.
2018 ഫെബ്രുവരിയിൽ നാദാപുരത്ത് ആരംഭിച്ച ഉപകേന്ദ്രത്തിന് കെട്ടിടം നിർമ്മിക്കുന്നതിന് നാട്ടുകാർ വൈദ്യർ അക്കാദമിക്ക് വിട്ടുനൽകിയ 20 സെൻറ് സ്ഥലത്ത് ഒരു കോടി രൂപ ചെലവിട്ടാണ് സാംസ്കാരിക വകുപ്പ് കെട്ടിടം പണിയുന്നത്.

മൺ മറഞ്ഞുപോയ ഹാസ്യ കലാകാരൻ വെള്ളൂർ പി.രാഘവന്റെ ഓർമ്മയ്ക്ക് സാംസ്ക്കാരിക വകുപ്പ് 35 ലക്ഷം രൂപ ചെലവിൽ വെള്ളൂരിൽനിർമ്മിച്ച സാംസ്കാരി കനിലയത്തിന്റെ ഉദ്ഘാടനവും മന്ത്രി എ.കെ.ബാലൻ വൈകുന്നേരം 3 മണിക്ക് ഇ.കെ. വിജയൻ എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ നിർവ്വഹിക്കും.

Tags: , , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്