പൊതു സ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ ഇനി പണി കിട്ടും

By | Monday October 15th, 2018

SHARE NEWS

കോഴിക്കോട്:പൊതുസ്ഥലങ്ങളിൽ വാഹനങ്ങളിലെത്തി മാലിന്യം തള്ളുന്നവരെ പിടികൂടാൻ മോട്ടോർ വാഹനവകുപ്പ്. തദ്ദേശസ്ഥാപനങ്ങൾക്കൊപ്പം കൈകോർത്താണ്, മോട്ടോർ എൻഫോഴ്സ്മെന്‍റ് വിഭാഗം പരിശോധന നടത്തുക. കോഴിക്കോട് ജില്ലയിലാണ് പദ്ധതി ആദ്യം തുടങ്ങുന്നത്.

പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവരെ പിടികൂടാൻ തദ്ദേശസ്ഥാപനങ്ങളെ സഹായിക്കുകയാണ് മോട്ടോർ വാഹന വകുപ്പിന്‍റെ ലക്ഷ്യം. ഇതിനായി എൻഫോഴ്സ്മെൻറ് വിഭാഗത്തിന്‍റെ പരിശോധന വിപുലപ്പെടുത്താൻ ഗതാഗത വകുപ്പ് തീരുമാനിച്ചു. മാലിന്യം തള്ളുന്ന വാഹനങ്ങൾ മോട്ടോർ വാഹനവകുപ്പിന്‍റെ സഹായമുണ്ടെങ്കിൽ വേഗത്തിൽ കണ്ടെത്താനാകും. റോഡുകളിലെ നിരീക്ഷണ ക്യാമറകളും ഇതിനായി ഉപയോഗിക്കും.

മാലിന്യവുമായി പിടികൂടുന്ന വാഹനങ്ങളുടെ, ഉടമകൾക്കെതിരെ നടപടിയെടുക്കും. ഇതിനു പുറമെ തദ്ദേശസ്ഥാപനങ്ങൾ പിഴ ചുമത്തുകയും ചെയ്യും. ഗതാഗത വകുപ്പിന്‍റെ സേഫ് കേരള പദ്ധതിയുടെ ഭാഗമായി കൂടുതൽ ഉദ്യോഗസ്ഥരെ അടുത്ത മാസം മുതൽ പരിശോധനയ്ക്കായി നിയമിക്കും. ആദ്യഘട്ടത്തിൽ കോഴിക്കോട് കോർപറേഷൻ നടപ്പാക്കുന്ന സീറോ വേസ്റ്റ് പദ്ധതിയുമായി സഹകരിച്ചായിരിക്കും മോട്ടോർ വാഹന വകുപ്പിന്‍റെ പരിശോധന.

 

 

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read