Categories
Latest

ആര് ജയിക്കും? ആര് ഭരിക്കും ? വാണിമേലിനെ അടുത്തറിയാം

നാദാപുരം: പത്ത് വർഷമായി യുഡിഎഫ് പിടിച്ചെടുത്ത വാണിമേൽ പഞ്ചായത്ത് വീണ്ടെടുക്കാനാകുമെന്ന ആത്മ വിശ്വാസം എൽ ഡി എഫിന് ഉണ്ടോ? വാണിമേൽ പച്ചക്കോട്ട തന്നെയെന്ന് ഉറക്കെ പറയാൻ മുസ്ലിം ലീഗിനും യുഡിഎഫിനും ആകുമോ? വണിമേൽ ഇനി ഇടത്തോട്ടോ വലത്തോട്ടോ ട്രൂവിഷൻ ന്യൂസ് പരിശോധിക്കുന്നു.

നാദാപുരത്തെ വിപ്ലവ മണ്ണാണ് വാണിമേൽ. സാമൂഹ്യ മാറ്റത്തിനായി ഒട്ടേറെ സമര പോരാട്ടങ്ങൾ നടന്ന ഭൂമിക. കുടിയേറ്റക്കാർ ഏറെയും കോൺഗ്രസ് മനസ്സുള്ള മലയോരവാസികൾ.

ഒപ്പം ഹരിത രാഷ്ട്രീയത്തിൻ്റെ കരുത്തുറ്റ ഗ്രാമവും ജില്ലയിൽ ഏറ്റവും കൂടുതൽ ആദിവാസി ജനവിഭാഗങ്ങൾ താമസിക്കുന്ന കോളനികളും.

16 വാർഡുകൾ ഇതിൽ 7 സീറ്റിൽ എൽഡിഎഫ്. 6 സിപിഐഎം അംഗങ്ങളും ഒരു സി പി ഐ പ്രതിനിധിയും ഭരണകക്ഷിയായ യുഡിഎഫിന് 9 സീറ്റുകൾ ഉണ്ട് .ഇതിൽ എട്ടും മുസ്ലിം ലീഗ്.

ഒരു കോൺഗ്രസ് അംഗം മാത്രം. കനത്ത പോരാട്ടമാണ് ഇക്കുറി വാണിമേലിൽ നടക്കുക. മലയോരത്ത് നഷ്ടപ്പെട്ട സീറ്റ് വീണ്ടെടുക്കാൻ കോൺഗ്രസ് ശ്രമിക്കും.

നിലനിർത്താൻ എൽ ഡി എഫും. പച്ചക്കോട്ട കാക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റാൻ ഒരുങ്ങി മുസ്ലിം ലീഗും .ലീഗ് പ്രവർത്തകരുടെ അഭിപ്രായ ഭിന്നത മുതലെടുത്ത് അധികാരം വീണ്ടെടുക്കാൻ സിപിഐഎമ്മും ഒരു കൈ നോക്കും.

നിലവിലുള്ള വാർഡ്,ജനപ്രതിനിധി, കക്ഷി, ഭൂരിപക്ഷം ക്രമത്തിൽ 1. അഷ്റഫ് കൊറ്റാല(ലീഗ് 197),2. ജമീല കാപ്പാട്ട് (ലീഗ് 512), 3. നജ്മ കുനിയിൽ (ലീഗ് 440),4. വി കെ സാബിഹ (ലീഗ് 250),5. ഒ സി ജയൻ (ലീഗ് 464)

 

6. എൻ പി ദേവി ( സിപിഐഎം 371),7. എൻ പി വാസു (സിപിഐഎം 532),8. ഉഷാ കരുണാകരൻ (സിപിഐഎം 498),9. രാജു അലക്സ് (സിപിഐ 38),10. വർഗീസ് തെക്കയിൽ ജോസുകുട്ടി എൽഡിഎഫ് സ്വതന്ത്രൻ (44)

11. കെ ടി ബാബു (സിപിഐഎം 559),12. കെ പി രാജീവൻ (സിപിഐഎം 731),13. മുനീറ കരിയാട്( ലീഗ് 234),14. വിപി റാനിയ( ലീഗ് 465),15. നസീറ കരുവാന്റവിട കോൺഗ്രസ് (143),16. മജീദ് (ലീഗ് 729)

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Vanimel is the revolutionary soil of Nadapuram. The land where many struggles for social change took place. Immigrants are mostly Congress-minded hill dwellers.

NEWS ROUND UP