മുളപൊട്ടുമോ? വളയത്തിൻ്റെ വികസന സ്വപ്നം ;ബാംബു യൂനിറ്റിന് പുതിയ പദ്ധതി

By | Sunday September 13th, 2020

SHARE NEWS

നാദാപുരം: മുളപൊട്ടുമോ? വളയത്തിൻ്റെ വികസന സ്വപ്നം എന്ന ചോദ്യം വീണ്ടും ഉയരുന്നു. വളയം പൂങ്കുളത്ത് പ്രവർത്തിക്കുന്ന ബാംബൂ കോർപ്പറേഷൻ യൂണിറ്റ് പുതിയ പ്രവർത്തന രീതിയിലേക്ക് ചുവടുമാറ്റുന്നു.

ഇതിന്റെ ഭാഗമായി ബാംബൂ കോർപ്പറേഷൻ ചെയർമാൻ കെ.ജെ. ജേക്കബ്ബ്, മനേജിങ് ഡയറക്ടർ അബ്ദുൾ റഷീദ്, ബോർഡ് അംഗമായ ടി.പി. ദേവസിക്കുട്ടി എന്നിവരടങ്ങിയ ഉന്നതതല സംഘം സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

ചൈനയിൽനിന്ന് പന്ത്രണ്ടോളം ആധുനിക യന്ത്രങ്ങളും വളയം പൂങ്കുളത്തെ ബാംബൂയൂണിറ്റിൽ എത്തിച്ചിട്ടുണ്ട്. പുതുതായി ചന്ദനത്തിരിക്കോൽ, ടൂത്ത് പിക് തുടങ്ങിയവ ഇവിടെ ഉത്പാദിപ്പിക്കാനാണ് തീരുമനം. ഐ.ടി.സി. പോലുള്ള ബഹുരാഷ്ട്ര കമ്പനികൾ ഇതിനോടകം ബാംബൂ കോർപ്പറേഷന് ഓർഡർ നൽകിക്കഴിഞ്ഞു.

ഒരു ദിവസം 140 കിലോ വരെ മുള ഉത്പന്നങ്ങൾ നിർമിക്കാൻ ഇവിടെനിന്ന് കഴിയും. ഇതിന്റെ നിർമാണ പ്രവർത്തനങ്ങൾ സംഘം വീക്ഷിച്ചു. എ.കെ. രവീന്ദ്രൻ, കെ.പി. പ്രദീഷ്, യൂണിറ്റ് മാനേജർ പി. കെ. ജിതേഷ് എന്നിവർ സന്നിഹിതരായിരുന്നു.

2010-ൽ സ്ഥലം എം.എൽ.എ. ബിനോയ് വിശ്വം വനം മന്ത്രിയായിരുന്ന സമയത്താണ് പ്രത്യേക താത്പര്യമെടുത്ത് ബാംബൂ കോർപ്പറേഷന്റെ മുള സംസ്കരണ യൂണിറ്റ് പൂങ്കുളത്ത് സ്ഥാപിച്ചത്. 2011-ൽ വ്യവസായമന്ത്രി എളമരം കരീം ഉദ്ഘാടനവും നിർവഹിച്ചതോടെ യൂണിറ്റ് പൂർണരീതിയിൽ പ്രവർത്തനം ആരംഭിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കൊണ്ടുവരുന്ന മുള സംസ്കരിച്ച് ടൈൽ ഉണ്ടാക്കാൻ പാകപ്പെടുത്തി കയറ്റി അയക്കുകയായിരുന്നു ഇവിടെ ചെയ്തിരുന്നത്. ഇതിനായി പത്തോളം തൊഴിലാളികളും ഇവിടെ ജോലിചെയ്തിരുന്നു.

അത്യാധുനിക യന്ത്രങ്ങളുടെ സഹായത്തോടെയായിരുന്നു പ്രവർത്തനം. എന്നാൽ പാലക്കാട്നിന്നും മറ്റും മുളകൾ കൊണ്ടുവന്ന് സംസ്കരണം നടത്തി കയറ്റി അയക്കുന്നത് കോർപ്പറേഷന് ലാഭകരമല്ലായിരുന്നു.

ഇതോടെയാണ് പുതിയ ഉത്പന്നങ്ങൾ നിർമിക്കാൻ പ്രേരിപ്പിച്ചത്. ചൈനീസ് ഉത്‌പന്നങ്ങൾക്ക് ഇറക്കുമതിതീരുവ കേന്ദ്രസർക്കാർ കൂട്ടിയതോടെ മുള ഉത്പന്നങ്ങൾക്ക് കേരളത്തിലെ ബാംബു കോർപ്പറേഷന് ഒട്ടേറേ ഓർഡറുകളാണ് ലഭിക്കുന്നത്.

സെപ്‌റ്റംബർ പതിനഞ്ചിനകം പുതിയ ഉത്പന്നങ്ങൾ നിർമിച്ച് കയറ്റി അയക്കാനാണ് തീരുമാനം.

പദ്ധതി വിജയമായാൽ യൂണിറ്റ് നവീകരിക്കാനും കൂടുതൽ ഉത്പന്നങ്ങൾ പുറത്തിറക്കാനും ബാംബൂ കോർപ്പറേഷൻ ലക്ഷ്യമിടുന്നുണ്ട്.

Tags: , , , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്