Categories
Latest

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് യുവതയുടെ കൈത്താങ്ങ്

തൂണേരി :  ഗ്രാമപഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വെള്ളൂരിലെ വിവ സ്പോർട്സ് ക്ലബ്ന്റെ സഹായം.

10 ഓക്സി മീറ്ററുകൾ , മാസ്കുകൾ സാനിറ്റൈസർ എന്നിവ തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഷാഹിനക്ക് ക്ലബ്ബ് ഭാരവാഹികളായ റിയാസ് ആനപുത്തൻപുരയിൽ ,റംഷാദ് എൻ , സവാദ് പി കെ, ഫസൽ മാട്ടാൻ എന്നിവർ ചേർന്ന് കൈമാറി.

പതിനൊന്നാം വാർഡ് മെമ്പർ കിഴക്കുംകരമൽ രജില, കൺവീനർ വി കെ രജീഷ്, ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി മനോജ്, വില്ലേജ് ഓഫീസർ നന്ദകുമാർ എന്നിവർ സന്നിഹിതരായി.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Assistance from Viva Sports Club, Vellore for covid prevention activities in the Grama Panchayat.

NEWS ROUND UP