വൈറസ് പ്രതിരോധം; കൈകഴുകാന്‍ ഹാന്‍ഡ് വാഷ് നിര്‍മ്മിച്ചു നല്‍കി കെ.വി.കെ എം എം യു പി സ്‌കൂള്‍

നാദാപുരം : കോവിഡ് 19 നെതിരെ കായക്കൊടി ഗ്രാമപഞ്ചായത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ബ്രേക്ക് ദ ചെയിന്‍ ക്വാംപയിന്‍ നടപ്പിലാക്കിക്കൊണ്ട്, കൂടെക്കൂടെയുള്ള കൈ കഴുകല്‍ വൈറസ് പകര്‍ച്ച തടയാനുള്ള ഫലവത്തായ മാര്‍ഗമാണെന്ന കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നു.  ഇതിനായി കായക്കൊടി, തളീക്കര, ദേവര്‍ കോവില്‍, കാഞ്ഞി...

കല്ലാച്ചി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഷീ പാഡ്’ പദ്ധതി തുടങ്ങി

കല്ലാച്ചി: സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ 6 മുതല്‍ 12 വരെയുള്ള ക്ലാസ്സുകളിലെ പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി ഗുണമേന്മയേറിയ സാനിറ്ററി നാപ്കിന്‍, വിതരണം ചെയ്യുന്ന പദ്ധതിക്ക് കല്ലാച്ചി ഗവ. ഹയര്‍ സെക്കന്‍ഡറിയില്‍ തുടങ്ങി. ജനകീയാസൂത്രണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ 'ഷീ പാഡ്' പദ്ധതിയുടെ ഉദ്ഘാടനം  ബ്ലോക...

കോണ്‍ഗ്രസിന്റെയും സി.പി.എമ്മിന്റെയും മുസ്‌ലിം സ്‌നേഹം കാപട്യമാണെന്ന് എ.പി. അബ്ദുള്ളക്കുട്ടി

നാദാപുരം: കോണ്‍ഗ്രസിന്റെയും സി.പി.എമ്മിന്റെയും മുസ്‌ലിം സ്‌നേഹം കാപട്യമാണെന്ന് ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു. കല്ലാച്ചിയില്‍ ജനജാഗരണ സമിതിയുടെ നേതൃത്വത്തില്‍നടന്ന രാഷ്ട്രരക്ഷാറാലിയുടെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വനിയമ ഭേദഗതിയില്‍ മുസ്‌ലിം സമൂഹവും ഇടതുപക്ഷവും വലതുപക്ഷവും രാജ്യത്തോട് മാപ്പ...

കെ മുരളീധരന്‍ അല്‍പ്പസമയത്തിനകം നാദാപുരത്തെത്തും

നാദാപുരം : നിയുക്ത എം പി കെ മുരളീധരന്‍  വടകരയിലെ സന്ദര്‍ശനത്തിന് ശേഷം നാദാപുരത്ത് എത്തും . കോഴിക്കോട് നിന്ന് വടകരയിലെത്തുന്ന കെ മുരളീധരന്  യുഡിഎഫ് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കും. വടകരയിലെ സ്വീകരണത്തിന് ശേഷമാണ് കെ മുരളീധരന്‍ നാദാപുരത്ത് എത്തുക.

മണ്ടോടി കണ്ണൻ വിന്നേഴ്സ് ട്രോഫി ഫ്ലഡ് ലൈറ്റ് ക്രിക്കറ്റ് ടൂർണ്ണമെൻറ് മെയ് 18ന്

വടകര :കുന്നുമക്കര ഡി.വൈ.എഫ്.ഐ മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റ് ഈ മാസം 18 നടക്കും. മണ്ടോടി കണ്ണന്‍ വിന്നേഴ്സ് ട്രോഫിക്കും, സി  എച്ച് അശോകന്‍ റണ്ണേഴ്‌സ് ആപ്പ് ട്രോഫിക്കും ആണ് ക്രിക്കറ്റ്‌ ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. 18 ന് വൈകുന്നേരം 5 മണിമുതൽ കുന്നുമ്മക്കര മണപ്പുറം ഫ്ലഡ് ലൈറ്റ് സോഫ്റ്റ്‌ ബോൾ മിനിസ്റ്റേഡിയ...

വിഷ്ണുമംഗലം ബണ്ടില്‍ നീരൊഴുക്ക് നിലച്ചു; കുടിവെള്ളവിതരണം പൂര്‍ണമായി മുടങ്ങി

നാദാുരം: വിഷ്ണുമംഗലം ബണ്ടിന് സമീപത്ത് നീരൊഴുക്ക് നിലച്ചതോടെ നിരവധി കുടുംബങ്ങള്‍ക്ക് കുടിവെള്ളം മുട്ടി.പമ്പിങ് സാധ്യമാകാത്തതിനെ തുടര്‍ന്നാണ് കുടിവെള്ളവിതരണം പൂര്‍ണ്ണമായും നിര്‍ത്തിവെക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഒഞ്ചിയം,ചോറോട്,ഏറാമല,അഴിയൂര്‍,വില്യാപ്പള്ളി,എടച്ചേരി,പുറമേരി തുടങ്ങി ഏഴ് പഞ്ചായത്തുകളിലും,വടകര ബീച്ച് മേഖലകളിലുമാണ് കുടിവെള്ള ...

പൊടിപൂര രാവുകള്‍ക്ക് തുടക്കമായി; ഉദ്ഘാടങ്ങള്‍ ഇലക്ഷന്‍ മുന്നില്‍ കണ്ടു കൊണ്ട്

  നാദാപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഞായറാഴ്ച വൈകുന്നേരം ഉണ്ടാകുമെന്ന വിവരം പുറത്തുവന്നതോടെ ഉദ്ഘാടനത്തിന്റെ പൊടിപൂര രാവുകള്‍ക്ക്‌ തുടക്കമായി. വിവിധ ഗ്രാമപ്പഞ്ചായത്തുകളിലെ ഉദ്ഘാടന പരിപാടികളാണ് ഞായറാഴ്ച നടത്തിയത്. തൂണേരി ഗ്രാമപ്പഞ്ചായത്തിൽ മാത്രം പത്തിലധികം റോഡുകളുടെ ഉദ്ഘാടനപരിപാടികളാണ് ഞായറാഴ്ച നടത്തിയത്. അഞ്ചുലക്ഷം മുതൽ 2...

ഇ വി കൃഷ‌്ണനു അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍ ;സംസ്കാരം ഇന്ന് വൈകീട്ട് 3 ന്

നാദാപുരം :  ഇ വി കൃഷ‌്ണനു അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍ സംസ്കാരം ഇന്ന് വൈകീട്ട് 3  നു വീട്ടു വളപ്പില്‍ . തലമുതിർന്ന കമ്യൂണിസ‌്റ്റ‌്–- കർഷകസമര പോരാളിയെയാണ‌് ഇ വി കൃഷ‌്ണന്റെ വേർപാടിലൂടെ നഷ‌്ടമായതെന്ന‌് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ‌് പറഞ്ഞു. ജില്ലയിൽ, പ്രത്യേകിച്ചും വടകര താലൂക്കിൽ കർഷക –-കമ്യൂണിസ‌്റ്റ‌് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നേതൃ...

പാനൂർ കൊളവല്ലൂരിൽ വൻ ബോംബ് വേട്ട; കണ്ടെത്തിയത് 13 നാടൻ ബോംബുകൾ

പാനൂര്‍ : പാനൂരിനടുത്ത് കൊളവല്ലൂരിൽ വൻ ബോംബ് വേട്ട. 13 നാടൻ ബോംബുകളാണ് പിടികൂടിയത്. കൊളവല്ലൂർ എസ്.ഐ ബി. രാജഗോപാലും സംഘവും നടത്തിയ റെയ്ഡിലാണ് ചേരിക്കൽ ക്വാറി ഭാഗത്തു നിന്നും ബോംബുകൾ കണ്ടെത്തിയത്. ഉഗ്രസ്ഫോടനശേഷിയുള്ള ബോംബുകൾ അടുത്തിടെ നിർമ്മിച്ചതാണെന്നാണ് സൂചന. കൊളവല്ലൂരിൽ ഹർത്താൽ ദിനത്തിൽ പൊലീസ് ജീപ്പ് തകർത്ത കേസിലെ പ്രതികൾക്കായി നടത്തിയ റെയ്ഡിനി...

ഏറാമല പഞ്ചായത്ത് യൂത്ത് ലീഗ്കൗണ്‍സില്‍ അംഗം അമ്മദ് കബീര്‍ റിഫായി നിര്യാതനായി

നാദാപുരം :  തിലേരി അമ്മദ് കബീര്‍ റിഫായി (29) നിര്യാതനായി. ഏറാമല പഞ്ചായത്ത് യൂത്ത് ലീഗ്കൗണ്‍സില്‍ അംഗവും ഓര്‍ക്കാട്ടേരി ടൗണ്‍ യൂത്ത് ലീഗ് പ്രവര്‍ത്തക സമിതി അംഗവുമാണ്. അച്ഛന്‍ തില്ലേരി അബൂബക്കര്‍ ഹാജി, അമ്മ സഫിയ സഹോദരിമാര്‍ റൂബിന, ഡോ. റിസ്വാന ,ബദ്രീയ.

പുറമേരിയില്‍ ലോക്കല്‍ കമ്മറ്റി ഓഫീസിന് നേരെ ബേംബേറ്; പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

  പുറമേരി: ടൗൺ പരിസരത്തെ സിപിഎം ലോക്കൽ കമ്മറ്റി  ഓഫീസിന് നേരെ ബോംബേറിഞ്ഞ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി . ലോക്കൽ സെക്രട്ടറി കെ.ടി.കെ. ബാലകൃഷണന്റെ എൽഐസി ഓഫീസായി ഉപയോഗിക്കുന്ന കെട്ടിടത്തിന് നേരെയാണ് ഇന്നലെ  രാത്രി 11.30 ഓടെ ബോംബേറുണ്ടായത്. സ്ഫോടനത്തിന് ശേഷം സമീപത്തെ റോഡിലേക്ക് ബൈക്ക് ഓടിച്ച് പോകുന്ന ശബ്ദം കേട്ടതായി പര...

”ജനാധിപത്യ കാലത്തെ തൊട്ടുകൂടായ്മകള്‍” ;എടച്ചേരിയില്‍ ഇന്ന് സെമിനാര്‍

എടച്ചേരി: ജനാധിപത്യ കാലത്തെ തൊട്ടുകൂടായ്മകള്‍ നമുക്ക് ചങ്ങല ഇടുന്നത് ആര്? എന്ന വിഷയത്തില്‍ എടച്ചേരിയില്‍ ഇന്ന് സെമിനാര്‍ നടത്തും. വൈകിട്ട് അഞ്ചിനു എടച്ചേരി കമ്മ്യുണിറ്റി  ഹാളിലാണ് സെമിനാര്‍. പീപ്പിള്‍സ്‌ ഫോറം ആറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാര്‍ ഇ.കെ. വിജയന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഹൈദ്രബാദ്  റ്റാറ്റ ഇന്‍സ്...

കഷണ്ടിക്കും മരുന്ന് ;വിജയന്‍ മാഷ്‌ വൈറലാകുന്നു

നാദാപുരം: കഷണ്ടിക്കും,മുടികൊഴിച്ചിലിനും മരുന്ന് കണ്ടുപിടിച്ച വിജയന്‍ മാഷ് വൈറലാകുന്നു. മട്ടന്നൂരിലെ റിട്ട: അധ്യാപകന്‍ വിജയന്‍ മാഷ് മാഷ് നിര്‍മ്മിച്ച എണ്ണയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സ്വന്തം ആവശ്യത്തിന് വേണ്ടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിജയന്‍ മാഷ് കണ്ടുപിടിച്ച എണ്ണ ''വിജയന്‍ മാഷുടെ എണ്ണ'' എന്നാണ് അറിയപ്പെടുന്നത്. നൂറിലധികം പച്ച...

കുട്ടികൾ നാളെ മുതൽ സ്കൂളിലേക്ക്

നാദാപുരം: പ്രളയത്തെ തുടർന്ന് സംസ്ഥാനത്ത് അടച്ച സ്കൂളുകളിൽ ബുധനാഴ്ച ക്ലാസുകൾ തുടങ്ങും.നാദാപുരം മേഖലയില്‍  പ്രളയക്കെടുതിയെ തുടര്‍ന്ന് ക്യാമ്പുകളായി  പ്രവര്‍ത്തിച്ച മുഴവന്‍ സ്കൂളുകളും നാളെ പ്രവര്‍ത്തനം ആരംഭിക്കും. എല്ലാ ജില്ലകളിലും എല്ലാ സ്കൂളുകളും ബുധനാഴ്ച തന്നെ തുറക്കും. കെട്ടിടം തകർന്നതും ക്യാമ്പുകൾ പ്രവർത്തിക്കുന്നതുമായ സ്കൂളുകളിൽ ക്ലാസു...

ചെക്യാട് പഞ്ചായത്ത് അംഗത്തിന് നേരെ ആക്രമണം;അന്വേഷണം ഊര്‍ജിതമാക്കി

നാദാപുരം: ചെക്യാട് ഗ്രാമപഞ്ചായത്ത്  അംഗമായ കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ ഉണ്ടായ ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കി. മൂന്നാം വാര്‍ഡ് അംഗമായ കെ പി കുമാരനാണ് (43) അക്രമിക്കപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് ആറ് മണിയോടെ മഞ്ഞള്ളിയില്‍ വെച്ചാണ് സംഭവം നടന്നത്. വീട്ടിലേക്കു പോവുകയായിരുന്ന കുമാരനെ കാര്‍ തടഞ്ഞ് അക്രമിസംഘം മര്‍ദ്ദിക്കുകയ...

സദാചാര പൊലിസ് ചമഞ്ഞ് വിദ്ധ്യാർത്ഥിയെ അക്രമിച്ച സംഭവം ; രണ്ട് പേർ അറസ്റ്റിൽ

നാദാപുരം: നാദാപുരം: സദാചാര പൊലിസ് ചമഞ്ഞ് വിദ്ധ്യാർത്ഥിയെ അക്രമിച്ച കേസിൽ രണ്ട് പേർ കൂടി അറസ്റ്റിലായി.കഴിഞ്ഞ ദിവസം വളയത്തെ വിവാഹ വീട്ടിലേക്ക് പോകുകയായിരുന്ന കണ്ണൂർ മോഡേൺ പൊളിയിലെ വിദ്ധ്യാർ ത്ഥികളെയാണ് കല്ലാച്ചിയിൽ വെച്ച് ഒരു സംഘം അക്രമിച്ചത് . ഈ സംഭവത്തിൽ കല്ലാച്ചി ഇയ്യംകോട് വെള്ളിയോടൻ കണ്ടി മുഹമ്മദ് റാഫി 32 നെ കഴിഞ്ഞ ദിവസം പൊലിസ് അറസ്റ് ചെയ്ത...

പിണറായിയെ വധിക്കാന്‍ ശ്രമിച്ച വളയം സ്വദേശി നിര്യാതനായി

നാദാപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ പിണറായി വിജയനെ വധിക്കാന്‍ ആയുധങ്ങളുമായെത്തി പിടിയിലായ കേസിലെ പ്രതി മരിച്ചു.വളയം കല്ലുനിര പിലാവുള്ളതില്‍ കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ (67)മരിച്ചത്.ഇന്ന് ഉച്ചയോടെയാണ് സംഭവം.ശ്വസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടില്‍ നിന്ന് കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായി...

അശോകന്റെ സംസ്‌കാരം ; കോഴിക്കോട് മാവൂര്‍ റോഡ് സ്മശാനത്തില്‍

  നാദാപുരം: നിപ്പാ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ച അശോകന്റെ സംസ്‌കാരം അല്‍പ്പസമയത്തിനകം കോഴിക്കോട് മാവൂര്‍ റോഡ് സ്മശാനത്തില്‍ നടക്കും. നിപ്പാ വൈറസ് ബാതയെ തുടര്‍ന്ന് മരിച്ചതെന്ന് സംസയിക്കുന്ന അശോകന്റെ വേര്‍പാടില്‍ നാദാപുരം മേഖലയില്‍ വ്യാപക ആശങ്ക നിലനിന്നിരുന്നു. പേരാമ്പ്ര മേഖലയില്‍ ആരോഗ്യ വകുപ്പ് സര്‍വ്വ സന്നാഹത്തോടെ ഊണ്ടെങ്കിലും നാദാപുരം ...

നാദാപുരത്ത് ഓടിക്കൊണ്ടിരിക്കുന്ന കാര്‍ കത്തി നശിച്ചു

നാദാപുരം: ഓടിക്കൊണ്ടിരിക്കുന്ന കാര്‍ കത്തി. നാദാപുരം ഗവ. യു പി സ്‌കൂളിന് പരിസരത്തിന് സമീപത്താണ് സംഭവം. ഇന്ന് ഉച്ചക്ക് 3.30 ഓടെയാണ് സംഭവം. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. kl 18 t 4777 എന്ന നമ്പര്‍ കാറാണ് കത്തിയത്. നാദാപുരം റോഡ് ബ്ലോക്കാണ്. നാദാപുരം പുളിയാവ് സ്വദേശി സുബൈതയുടെ കാറാണ്  I 20 കാറാണ്‌ കത്തിയത്.

മുടവന്തേരിയില്‍ സി പി എം പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റു

  നാദാപുരം: മുടവന്തേരിയില്‍ സി പി എം പ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം.മുടവന്തേരിയില്‍ കാട്ടില്‍ രാജീവനാണ് ഇന്നലെ രാത്രി പത്തരയോടെ മര്‍ദ്ദനമേറ്റത്. ഇന്നലെ രാത്രി വീട്ടിലേക്ക് വരുംവഴി ഒരുസംഘം ആള്‍ക്കാര്‍ ചേര്‍ന്ന് അക്രമിച്ചത്്.അക്രമത്തിന് പിന്നില്‍ ലീഗ് പ്രവര്‍ത്തകരെന്ന് ആരോപിക്കുന്നു. നാദാപുരം പോലീസ് സ്ഥലത്തെത്തി കേസെടുത്തു.

നമ്പര്‍ പ്ലേറ്റിലെ അക്കങ്ങള്‍ തോന്നിയപോലെ; നിയമം ലഘിക്കുന്നവര്‍ക്ക് ഇനി എട്ടിന്റെ പണികിട്ടും

നാദാപുരം :നമ്പര്‍ പ്ലേറ്റിലെ അക്കങ്ങള്‍ തോന്നിയപോലെ എഴുതി  ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങനങ്ങളില്‍ കറങ്ങുന്നവര്‍ക്ക്  എട്ടിന്റെ പണികിട്ടും.  പ്ലേ​റ്റു​ക​ളി​ല്‍ നേ​താ​ക്ക​ളു​ടെ ചി​ത്രം പ​തി​ച്ചും ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​മ്പ​ര്‍ വി​വി​ധ​സം​ഘ​ട​ന​ക​ളു​ടെ ‘സ്‌​റ്റൈ​ലി​ല്‍’ എ​ഴു​തി​യും വി​ല​സു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​യ്‌​ക്കെ​...

എയിംസ് വടകര ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു

  നാദാപുരം :  അസിസ്റ്റന്റ് ഗ്രേഡ് , സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പരീക്ഷ എഴുതുന്നവര്‍ക്കായി എയിംസ് വടകര ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇംഗ്ലീഷ് , കണക്ക്, മലയാളം എന്നി വിഷയങ്ങള്‍ക്കും പരിശീലനക്യാമ്പ് സംഘടിപ്പിക്കുന്നതാണ്. രജിസ്‌ട്രേഷന് വടകര കല്ലാച്ചി ഓഫീസുമായി ബന്ധപ്പെടുക. വിളിക്കേണ്ട നമ്പര്‍...വടകര 9846156428, കല്ലാച്ചി 8943...

റെവലൂഷണറി യൂത്ത് കലാമേളയ്ക്ക് തിരശീല വീണു

ഒഞ്ചിയം: രണ്ടുദിവസത്തെ റെവലൂഷണറി യൂത്ത് കലാമേളയ്ക്ക് തിരശീല വീണു . നാല് പഞ്ചായത്തുകളില്‍നിന്ന് ആറു മേഖലയിലെ കലാപ്രതിഭകള്‍ ഇരുപത്തിയേഴ് ഇനങ്ങളിലായി മത്സരിത്സരിച്ചു. മികച്ച രചനകളും നാടകങ്ങളും നൃത്തനൃത്യങ്ങളും മേളയെ മികവുറ്റതാക്കി. കോഴിക്കോടിന്റെ തെരുവുഗായകന്‍ ബാബുഭായിയാണ് പരിപാടി ഉദ്ഘാടനം ചെയ്തു. കെ.കെ. രമ, പി. ജയരാജന്‍, ടി.കെ. സിബി, ടി.കെ. പ്രമോ...

തളീക്കരയില്‍ ഇതര സംസ്ഥാന തൊഴിലാളികളില്‍ മന്ത് രോഗം

കുറ്റ്യാടി : കായക്കൊടി പഞ്ചായത്തിലെ തളീക്കരയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് മന്ത് അണുബാധ സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പ് 48 പേരില്‍ നടത്തിയ പരിശോധനയില്‍ ആറു പേര്‍ക്കാണ് അണുബാധ കണ്ടെത്തിയത്. ഇതെത്തുടര്‍ന്ന് പഞ്ചായത്ത് ഭരണസമിതി മുന്‍കൈയെടുത്ത് നാട്ടുകാരുടെ സഹായത്തോടെ മറ്റൊരു 307 പെരെക്കൂടി പരിശോധിച്ചു. ഇവരുടെ രക്തസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ച് ഫല...

കാണാതായ ദിവസങ്ങളിലും പ്രവീണ അംജാദിനെ കണ്ടിരുന്നു; മൊബൈല്‍ ഷോപ്പില്‍ തെളിവെടുപ്പ് നടത്തി

വടകര: അംജാദിനെ കാണാതായ ദിവസങ്ങളില്‍ പ്രവീണ അംജാദിനെ കോഴിക്കേടെത്തി പലതവണ തവണ കണ്ടതായി പോലീസ്. അംജാദിന് കള്ളനോട്ടും വ്യാജ ലോട്ടറിയും അച്ചടിക്കാനുള്ള സ്‌കാനറും മറ്റു ഉപകരണങ്ങളും പ്രവീണ അംജാദിന് കോഴിക്കോട് എത്തിച്ചുകൊടുത്തത്. കഴിഞ്ഞ ദിവസം ഓര്‍ക്കാട്ടേരിയിലെ മൊബൈല്‍ ഷോപ്പില്‍ പോലീസ് തെളിവെടുപ്പു നടത്തി. ഇരുവരും ഒളിവില്‍ താമസിച്ച കോഴിക്കോട് വീട്ടി...

ഒഞ്ചിയത്തിന്‌ യുവപോരാളി ; ടി പി ബിനീഷ്‌ ഒഞ്ചിയം ഏരിയാ സെക്രട്ടറി

നാദാപുരം: ഒഞ്ചിയത്തെ ചരിത്ര സംഭവങ്ങള്‍ കൊണ്ടും സിപിമ്മിലെ വിമത പ്രശ്‌നങ്ങള്‍ക്കും ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഒഞ്ചിയത്തെ സിപിഎം നേതൃത്വത്തെ ടി പി ബിനീഷ്‌ നയിക്കും. സിപിഎം ഒഞ്ചിയം ഏരിയാ സെക്രട്ടറിയായി എസ്‌എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി ടി പി ബിനീഷിനെ തെരഞ്ഞെടുത്തു. യുവജന ക്ഷേമ ബോര്‍ഡ്‌ അംഗ്‌ം കൂടിയാണ്‌ ബിനീഷ്‌. തുടച്ചയായി ആറു വര്‍ഷം ഏരി...

ഒഞ്ചിയം സ്വദേശിനിയായ യുവതിയെ കാണാനില്ല

വടകര: ഓര്‍ക്കാട്ടേരിയിലെ മൊബൈല്‍ ഔട്ട്ലറ്റില്‍ ജോലി ചെയ്ത് വരികയായിരുന്ന യുവതിയെ കാണ്മാനില്ലെന്നു പരാതി. 32 വയസ്സുകാരിയും ഒരു കുട്ടിയുടെ അമ്മയുമായ ഒഞ്ചിയം സ്വദേശിനിയായ യുവതിയെയാണ് കാണാതായത്. യുവതി ജോലി ചെയ്യുന്ന 21 കാരനായ കടഉടമയെ ഒന്നര മാസം മുമ്പ് കാണാതായിരുന്നു. ഇയാളെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇതേ കുറിച്ച് അന്വേഷണം നടക്കുന്നതിനിടയിലാണ് ജാലിക...

ടി.പി ചന്ദ്രശേഖരന്‍ കൊലക്കത്തിക്ക് ഇരയായിട്ട് ഇന്ന് അഞ്ചു വര്‍ഷം

വടകര: ആ രാത്രി ഒരുപക്ഷെ ആരും മറന്നു കാണില്ല. വള്ളിക്കാട് വച്ച്    സിപിഎം പാര്‍ട്ടി വിട്ട് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി രൂപീകരിച്ച ടി.പി.ചന്ദ്രശേഖരനെ ഒരു  സംഘം  മാരകമായി വെട്ടി കൊന്നിട്ട് ഇന്ന്‍  അഞ്ചു വര്‍ഷം തികയുന്നു. 2012 മെയ് നാലിനു രാത്രിയാണ് ഒരു നാടിനെ മുഴുവന്‍  ഞെട്ടിച്ച ആ ക്രൂരമായ കൊലപാതകം നടന്നത്. ടിപിയുടെ  രക്തസാക്ഷിത്വത്തിന...

ശിക്ഷായിളവ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ തടവുകാരുടെ പട്ടികയില്‍ ടി പി വധക്കേസ് പ്രതികളും

വടകര : ശിക്ഷായിളവ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ തടവുകാരുടെ പട്ടികയില്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളും.ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളായ അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, രജീഷ്, ഷാഫി, സിജിത്ത്, കെ. ഷിനോജ് എന്നിവരാണ്  പട്ടികയിലുള്ളത്. ഇവരടക്കം 1850 തടവുകാര്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കാനുള്ള സര്‍ക്കാരിന്റെ നീക്കം  പട...

ഒഞ്ചിയത്ത് വീടിനു നേരെയുണ്ടായ ബോംബേറ്; ഒരു വിഭാഗം രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുകയാണെന്ന്‍ കെ കെ രമ

വടകര: ഒഞ്ചിയത്ത് വീടിനു നേരെയുണ്ടായ ബോംബേറില്‍ വ്യാപക പ്രതിഷേധംഒരു വിഭാഗം രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുകയാണെന്ന്‍ കെ  കെ രമ. പടന്നകുനി ബാബുവിന്റെ വീടിനു നേരെയാണ് ശനിയാഴ്ച അര്‍ധരാത്രിയോടെ ബോംബേറുണ്ടായത്. ഉഗ്രശേഷിയുള്ള ബോംബ്് പൊട്ടിയെങ്കിലും ആളപായം ഒഴിവായി.ബൈക്കില്‍ എത്തിയവരാണ് ബോംബെറിഞ്ഞതെന്നു പറയുന്നു. ചോമ്ബാല പോലിസ് സ്ഥലത്ത...

ഒഞ്ചിയത്ത് യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് നേരെ എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ ആക്രമണം

വടകര:ഒഞ്ചിയത്ത് യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് നേരെ എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ ആക്രമണം.മടപ്പള്ളി ഗവ.കോളജില്‍ കഴിഞ്ഞ ദിവസം കെഎസ്‌യു യൂനിറ്റ് രൂപീകരിച്ചതുമായി ബന്ധപെട്ടാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് നേരെ അക്രമണമുണ്ടായത്.ഒഞ്ചിയം മണ്ഡലം പ്രസിഡന്റും അറക്കല്‍ സ്വദേശികളുമായ സുബിന്‍ മടപ്പള്ളി, ഒടിയില്‍ സുജിത്ത് എന്നിവര്‍ക്ക് നേരെയാണ് അക്രമണമുണ്ടായത്. രാത്രി ...

ഒഞ്ചിയത്ത് ടി.പി. ചന്ദ്രശേഖരന്‍ സ്മാരകത്തിനു നേരെ കരി ഓയില്‍ പ്രയോഗം

വടകര:ഒഞ്ചിയം ഗ്രാമത്തിലെ  ടി.പി. സ്മാരകത്തിനു നേരെ വീണ്ടും അക്രമണമുണ്ടായി. ആര്‍എംപിഐ ഒഞ്ചിയം ബാങ്ക് ഏരിയ ബ്രാഞ്ച് ഓഫീസിന് നേര്‍ക്കായിരുന്നു ആക്രമണം. ടി.പിയുടെ ഫോട്ടോ നശിപ്പിക്കുകയും ടി.പി. സ്മാരകത്തിനു മീതെ കരി ഓയില്‍ ഒഴിക്കുകയും  ചെയ്തു.ഒഞ്ചിയം ഗ്രാമത്തിന്റെ ക്രമസമാധാനം തകര്‍ക്കാനും  വ്യാപകമായ അക്രമങ്ങള്‍ സൃഷ്ടിക്കാനുമുള്ള സിപിഎമിന്റെ നീക്കമാണി...

ബാംങ്കോക്കിൽ നടക്കുന്ന വേള്‍ഡ് അബാക്കസ് മത്സരത്തില്‍ പങ്കെടുക്കാന്‍ ഒഞ്ചിയത്തുകാരനും

ഒഞ്ചിയം:ബാംങ്കോക്കിൽ നടക്കുന്ന വേള്‍ഡ്  അബാക്കസ് മത്സരത്തില്‍ പങ്കെടുക്കാന്‍ ഒഞ്ചിയത്ത് നിന്നുള്ള ഏഴാം ക്ലാസ്സ്‌ വിദ്യാര്‍ഥിയും.  ഒഞ്ചിയം ഗവൺമന്റ് യു.പി സ്കൂളിലെ വിദ്യാര്‍ഥി സാരംഗാണ് ബാങ്കോക്കിലേക്ക് മത്സരിക്കാനായി പോകാന്‍ ഒരുങ്ങുന്നത്. ഏഴ് സംസ്ഥാനങ്ങളിലെ ആയിരത്തിയിരുന്നൂറു  കുട്ടികളോട് അബാക്കസിൽ മത്സരിച്ച് മൂന്നാം സ്ഥാനം നേടിയാണ്  ബാംങ്കോക്ക...

കാറിന്റെ ചില്ല് തകര്‍ത്ത് മോഷണം ;പോലീസ് കേസെടുത്തു

വടകര: ദേശീയപാതയില്‍  കണ്ണൂക്കര റോഡരികില്‍ നിര്‍ത്തിയ കാറിന്റെ ചില്ല് തകര്‍ത്ത് ലാപ്‌ടോപ്പും ഐഫോണും മോഷ്ട്ടിച്ച സംഭവത്തില്‍ ചോമ്പാല പോലീസ് കേസെടുത്തു. തൃക്കരിപ്പൂര്‍ ഇളംപാച്ചി വി.പി.എം.ഹൗസില്‍ കുഞ്ഞഹമ്മദിന്റെ കാറാണ് തല്ലിതകര്‍ത്തത് . കേളുബസാറിലെ  ഭാര്യവീട്ടില്‍ വന്ന കുഞ്ഞഹമ്മദ്   കാര്‍ വീട്ടിലേക്കു കയറ്റാന്‍ പറ്റാത്തതിനാല്‍ റോഡരികില്‍ നിര്‍ത്തിയ...

ഒഞ്ചിയം;അനധികൃത നിര്‍മാണം അനുമതി നിഷേധിച്ച പ്രവൃത്തി വാര്‍ഡംഗങ്ങളുടെ താല്‍പ്പര്യത്തില്‍ നടക്കുന്നു

ഒഞ്ചിയം:ചോറോട് മീത്തലങ്ങാടിയില്‍ പഞ്ചായത്ത് ഭരണസമിതിയുടെ ഒത്താശയോടെ അനധികൃത കെട്ടിടനിര്‍മാണം. പഞ്ചായത്തിലെ എന്‍ജിനിയറിങ് വിഭാഗം അനുമതി നിഷേധിച്ച പ്രവൃത്തിയാണ് ചില വാര്‍ഡംഗങ്ങളുടെ താല്‍പ്പര്യത്തില്‍ നടക്കുന്നത്.ഒരുവിധത്തിലും അനുമതി നല്‍കാന്‍ കഴിയാത്ത കെട്ടിടമാണിതെന്ന് എന്‍ജിനിയറിങ് വിഭാഗം അറിയിച്ചിരുന്നു. ഒഴിവുദിനങ്ങളിലാണ് പ്രവൃത്തി നടക്കുന്നത്.പ...

ഫൈനാന്‍സസ് ഉടമ ഇടപാടുകാരെ വഞ്ചിച്ച് മുങ്ങി

ഒഞ്ചിയം :ഓര്‍ക്കാട്ടേരി മണപ്പുറം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സുഫല എന്റര്‍പ്രൈസസ് ചിറ്റ് ആന്‍ഡ് ഫൈനാന്‍സസ് ഉടമ ഇടപാടുകാരെ വഞ്ചിച്ച് മുങ്ങിയതായി പരാതി. ലക്ഷങ്ങളുമായി ഉടമ സുഫല ബാബുവാണ് മുങ്ങിയത്. മാസങ്ങള്‍ക്കുമുമ്പ് രാഷ്ട്രീയപാര്‍ടി പ്രതിനിധികള്‍ ഉടമയുമായുണ്ടാക്കിയ ധാരണ പ്രാവര്‍ത്തികമാക്കാതെയാണ് സ്ഥലം വിട്ടത്. നേരത്തെ ബാബുവിന്റെ കൈവശമുള്ള ഒന്നര ...

ആര്‍എംപി സിപിഐയിലേക്കെന്ന്‍ സൂചന

കോഴിക്കോട്: സിപിഎമ്മിന്‍റെ കണ്ണിലെ കരടായ റവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി (ആര്‍എംപി) സിപിഐയില്‍ ലയിക്കാനൊരുങ്ങുന്നതായി സൂചന. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടത്തി. ആര്‍എംപിയുടെയും സിപിഐയുടെയും സംസ്ഥാന നേതാക്കള്‍ തന്നെയാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ചര്‍ച്ച നടന്ന കാര്യം ആര്‍എംപി നേതാക്കള്‍ സമ്മതിക്കുന്നുണ്ടെങ്കിലും,...

ആര്‍എംപിയുടെ രാഷ്ട്രീയ ഭാവിയെ കുറിച്ച് കെ കെ രമയുടെ നിലപാട്

ഇരട്ടച്ചങ്കുള്ള യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റായ ടിപി ചന്ദ്രശേഖരന്‍ തുടങ്ങിയ പ്രസ്ഥാനമിന്ന് അണികള്‍ക്കുപോലും പിടികിട്ടാത്ത രാഷ്ട്രീയ അസ്ഥിരതയിലൂടെയാണ് കടന്നുപോകുന്നത്. വിഎസ് മുന്നോട്ട് വെക്കുന്ന ജനകീയ കമ്മ്യൂണിസ്റ്റ് എന്ന ആശയത്തെ പിന്‍പറ്റി ജില്ലാനേതൃത്വത്തോട് പോരിനുറച്ച് ടിപി ചന്ദ്രശേഖരന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍, കമ്മ്യൂണിസം രക്തത്തിലലിഞ്ഞ...

ഓര്‍ക്കാട്ടേരിയില്‍ കാണാതായ യുവതി പുഴയില്‍ മരിച്ചനിലയില്‍

വടകര : ഓര്‍ക്കാട്ടേരി:പൊതുക്കുറ്റി നാണുവിന്റെ മകള്‍ ലിഷ (27) യെ തുറയൂര്‍ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോഴിക്കോട് ജലസേചന വകുപ്പ് ജീവനക്കാരിയാണ്. വ്യാഴാഴ്ച രാവിലെ ജോലിക്കായി വീട്ടില്‍ നിന്നിറങ്ങിയതാണ്. ഇവരുടെ ബാഗും കുടയും കുറ്റിയാടി പുഴയില്‍ പയ്യോളി അങ്ങാടിക്കുസമീപം ഇടിഞ്ഞകടവ് പുഴക്കരയില്‍ വൈകിട്ട് കണ്ടെത്തിയതിനെ തുടര്‍ന്ന് സംശയം തോന്നി അന്വ...

വടകരയില്‍ ആര്‍ എം പി സ്ഥാനാര്‍ഥി കെ കെ രമയ്ക്ക് മര്‍ദ്ദനമേറ്റു

വടകര : വടകരയില്‍ ആര്‍എംപി സ്ഥാനാര്‍ഥി കെകെ രമയ്ക്ക് മര്‍ദ്ദനമേറ്റതായി  പരാതി. തച്ചോളി ഭാഗത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു മര്‍ദ്ദനമേറ്റത് . തെരഞ്ഞെടുപ്പ് പ്രകടനത്തിനിടെ പിന്തുടര്‍ന്ന്  മര്‍ദ്ദിച്ചതായും ടി  പി യെക്കാളും ധാരുണമായി  കൊല്ലുമെന്ന്   ഭീഷണിപ്പെടുത്തിയതായും കെ കെ രമ പറഞ്ഞു. സംഭവത്തിന് പിന്നില്‍ സി.പി.ഐ.എം.ആണെന്നും ആര്‍.എം.പി...