News Section: പ്രാദേശികം

ജോണ്‍ഓര്‍മയില്‍ അന്താരാഷ്ട്ര ചലചിത്രോത്സവം

May 20th, 2014

വടകര: ജനകീയ ചലചിത്രകാരന്‍ ജോണ്‍ എബ്രഹാമിന്റെ 27-ാം ചരമദിനത്തോടനുബന്ധിച്ച് വടകരയില്‍ അന്താരാഷ്ട്ര ചലചിത്രോത്സവം സംഘടിപ്പിക്കുന്നു. ഒഡേസ്സ മൂവീസ് നേതൃത്വത്തില്‍ 29, 30 തീയതികളില്‍ ബിഇഎം ഹൈസ്‌കൂളിലാണ് ചലചിത്രോത്സവം. ലോക സിനിമാ വിഭാഗത്തില്‍ ആസ്‌ട്രേലിയന്‍ ചിത്രമായ റോക്കറ്റ്, ഹങ്കേറിയന്‍ ചിത്രമായ നോട്ട്ബുക്ക്, ബ്രസീലിയന്‍ ചിത്രമായ ജേനാതാസ് ഫോറസ്റ്റ്, കസാക്കിസ്ഥാന്‍ ചിത്രമായ കണ്‍സ്ട്രക്ടേഴ്‌സ്, റഷ്യന്‍ ചിത്രമായ മേയര്‍, ദ കളര്‍ ഓഫ് പോമറേറ്റ് എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഹ്രസ്വ ചിത്രങ്ങളും ഡോക്യൂമെന്ററികളും...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ഇ.എസ്.ഐ. ആസ്​പത്രി മാറ്റി

May 20th, 2014

വടകര: അടയ്ക്കാത്തെരു കെ.പി.കെ. ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിച്ചിരുന്ന ഇ.എസ്.ഐ. ഡിസ്‌പെന്‍സറി പുതിയ ബസ്സ്റ്റാന്‍ഡിനടുത്തുള്ള കീര്‍ത്തി മുദ്ര റോഡില്‍ റീജന്‍സി ടവറിലേക്ക് മാറ്റി.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ഏകാംഗ പ്രകടനം ശ്രദ്ധേയമായി

May 20th, 2014

വടകര:- മുല്ലപ്പള്ളി രാമചന്ദ്രന്‍ വീണ്ടും തെരഞ്ഞെടുക്കപ്പട്ടതില്‍ സന്തോഷം പ്രകടിപ്പിച്ച് ആരാധകന്റെ ഏകാംഗ പ്രകടനം ശ്രദ്ധേയമായി. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുനിയില്‍ അപ്പുവാണ് വെള്ളികുളങ്ങര നിന്ന് പുറമേരിയിലേക്ക് ഏകാംഗ പ്രകടനം നടത്തിയത്. നിരോജനാഞ്ജ കാരണം ആഹ്‌ളാദ പ്രകടനത്തിന് നിയന്ത്രണമുള്ളതിനാല്‍ കോണ്‍സ് അരാധകനായ അപ്പുവിന് സന്തോഷം പൂര്‍ണ്ണമായി പ്രകടിപ്പിക്കാനായിരുന്നില്ല. അതുകൊണ്ടു തന്നെയാണ് ത്രിവര്‍ണ പതാകയുമേന്തി അപ്പു തനിച്ച് മുദ്രാവാക്യം വിളിച്ച് നീങ്ങിയത്. അപ്പുവിന് അഭിവാദ്യമര്‍പ്പിച്ച് പലരും രംഗത്ത്...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ജില്ലാ ആശുപത്രിയില്‍ വികസനക്കുതിപ്പ്

May 19th, 2014

വടകര: ജില്ലാ ആശുപത്രിയില്‍ വികസനക്കുതിപ്പ്. അഞ്ച് ലക്ഷം രൂപാ ചെലവില്‍ നിര്‍മിച്ച ഫിസിയോ തെറാപ്പി യൂണിറ്റും 12 ലക്ഷം രൂപാ ചെലവില്‍ നിര്‍മിച്ച ആര്‍ത്രോസ്‌കോപ്പിയും പ്രവര്‍ത്തന സജ്ജമായി. പക്ഷാഘാതം, മുഖവാദം, സന്ധിവേദന തുടങ്ങിയ രോഗ ബാധിതര്‍ക്കും അപകടത്തില്‍പെട്ട് തളര്‍ന്നവര്‍ക്കും അനുഗ്രഹമാകും ഫിസിയോ തെറാപ്പി യൂണിറ്റ്. താലൂക്കില്‍ സര്‍കാര്‍ മേഖലയിലെ ഏക സംരംഭമാണിത്. എല്ല് സംബന്ധമായ രോഗങ്ങള്‍ കൃത്യമായി നിര്‍ണയിക്കാന്‍ ആര്‍ത്രോസ്‌സ്‌കോപ്പി സഹായകമാകും. ആശുപത്രിയിലെ എല്ല് രോഗവിദഗ്ധനായ ഡോ. മുഹമ്മദ്ഹാരിസിന്റെ നേതൃത്വത്ത...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

കുന്നുമ്മല്‍ ഫെസ്റ്റിന് ജനത്തിരക്കേറുന്നു

May 19th, 2014

കുറ്റ്യാടി: ജീവകാരണ്യ പ്രവര്‍ത്തനത്തിലും പാലിയേറ്റീവ് പ്രവര്‍ത്തന രംഗത്ത് വര്‍ഷങ്ങളായി ജന മനസ്സുകളില്‍ സ്ഥാനം നേടിയ ചെന്താര കക്കട്ടില്‍ സംഘടിപ്പിച്ച കുന്നുമ്മല്‍ ഫെസ്റ്റില്‍ ജനത്തിരക്കേറുന്നു. ഫെസ്റ്റിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് പാലിയേറ്റീവ് പ്രവര്‍ത്തനവും നിര്‍ധനരായ കുടുംബങ്ങള്‍ക്ക് ധനസഹായവും ചികിത്സാ സഹായവും നല്‍കുന്നതിനുള്ള സാമ്പത്തിക സ്രോതസ്സായാണ് കുന്നുമ്മല്‍ ഫെസ്റ്റിന് ചെന്താര തുടക്കമിട്ടത്. മരണവീടുകളില്‍ ജനറേറ്റര്‍ ഉള്‍പ്പെടെ ആവശ്യമായ വസ്തുക്കള്‍ സൗജന്യമായി നല്‍കിയാണ് ചെന്താരയുടെ സാമൂഹ്യ സേവനത്തിന് തു...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

കുടിവെള്ളക്ഷാമം രൂക്ഷം

May 19th, 2014

വടകര: വടകര-മാഹി കനാല്‍ നവീകരണത്തിന്റെ ഭാഗമായി കനാലുകളുടെ ആഴം കൂടിയതോടെ കല്ലേരിയിലും പരിസര പ്രദേശങ്ങളിലും കിണറുകള്‍ വറ്റി. പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി. നാട്ടുകാര്‍ക്ക് ആശ്വാസമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ലോറിയില്‍ കുടിവെള്ള വിതരണം ആരംഭിച്ചു. വേനല്‍ക്കാലത്ത് കനാലുകള്‍ തുറക്കുന്നതോടെ പ്രദേശത്തെ കിണറുകള്‍ ജലസമൃദ്ധമായിരുന്നു. എന്നാല്‍ രണ്ടര മീറ്ററോളം ആഴത്തിലാണ് കനാല്‍ കുഴിച്ച് മണ്ണ് നീക്കിയത്. ഇതോടെയാണ് പ്രദേശത്തെ കിണറുകളില്‍ ജല വിതാനം കുറഞ്ഞത്. ആഴ്ചയില്‍ നാല് ദിവസങ്ങളിലായാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ആര്‍ എം പി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

May 19th, 2014

വടകര: അഡ്വ. എ. എന്‍ ഷംസിറിന്റെ പരാതിയില്‍ ആര്‍ എം പി നേതാക്കളായ കെ. കെ രമ , എന്‍. വേണു എിവര്‍ക്കെതിരെ കേസെടുക്കാന്‍ വടകര ഓം ക്ലാസ് മജിസ്‌ട്രേറ്റ് എം . ഷുൈഹബ് പോലീസിന് നിര്‍ദ്ദേശം നല്‍കി. ടി. പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെ' കിര്‍മ്മാണി മനോജുമായി എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എ എന്‍ ഷംസീറിന് ബന്ധമുണ്ടൊയിരുു ആര്‍ എം പി യുടെ ആരോപണം. ചന്ദ്രശേഖരന്റെ ഭാര്യ രമയേയും ആര്‍ എം പി സംസ്ഥാന സെക്ര'റി എന്‍ വേണുവിനേയും പ്രതിചേര്‍ത്ത് കേസെടുക്കാനാണ് വടകര പോലിസിന് കോടതി നിര്‍ദ്ദേശം നല്‍കിയത്.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

തൊട്ടിൽപ്പാലം കഞ്ചാവ് വില്‍പ്പനക്കാരുടെ കേന്ദ്രമാകുന്നു

May 19th, 2014

തൊട്ടിൽപ്പാലം : ജില്ലാഅതിര്‍ത്തിയായ തൊട്ടിൽപ്പാലം ടൗണ്‍ കഞ്ചാവ് മഫിയയുടെ പിടിയിലാകുു.അന്തര്‍ജില്ലാ മാഫിയസംഘമാണ് ഇവിടെ വന്‍തോതില്‍ കഞ്ചാവ് വിറ്റഴിക്കുത്. ദിനംപ്രതി ലക്ഷകണക്കിനു രൂപയുടെ കഞ്ചാവ് ഇവിടെവെച്ച് വില്‍പ്പന നടത്തുു വയനാട് മേഖലയില്‍ നിന്നാണ് പച്ചമരുനെന്ന വ്യാജേനയാണ് കഞ്ചാവ് എത്തിക്കുത്.പോലീസ്‌റ്റേഷന്‍ തൊട്ടിൽപ്പാലംടൗണില്‍ തന്നെ ഉണ്ടായിട്ടും കഞ്ചാവ് മാഫിയെ തെടാന്‍ ഭയക്കുകയാണ്.യുവക്കളില്‍ കഞ്ചാവിന്റെ ഉപയോഗം വർദ്ധിച്ചിട്ടുണ്ട്

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

മത്സ്യത്തൊഴിലാളികളുടെ സ്വപ്നമായ അഴിത്തല ഫിഷ്‌ലാന്റിംഗ് സെന്റര്‍ യാഥാര്‍ത്ഥ്യമാവാന്‍ സാധ്യത

May 19th, 2014

വടകര : തീരദേശ മത്സ്യത്തൊഴിലാളികളുടെ സ്വപ്നമായ അഴിത്തല ഫിഷ്‌ലാന്റിംഗ് സെന്റര്‍ യാഥാര്‍ത്ഥ്യമാവാന്‍ സാധ്യത തെളിയുന്നു. ഫിഷ്‌ലാന്റിംഗ് സെന്ററിനായി സംസ്ഥാന ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് എസ്റ്റിമേറ്റ് തയ്യാറാക്കിയതിന് ശേഷം ഫണ്ട് ലഭ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 1.36 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് ഫിഷ്‌ലാന്റിംഗ് സെന്ററിനായി തയ്യാറാക്കിയിരിക്കുന്നത്. വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി മുന്‍ കയ്യെടുത്തത് മൂലമാണ് എസ്റ്റിമേറ്റ് തയ്യാറാക്കല്‍ എളുപ്പത്തില്‍ പൂര്‍ത്തീകരിച്ചത്. ഫണ്ട് അനുവദിക്കുന്നതിനായ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

നാദാപുരത്ത് സര്‍ക്കാര്‍ കോളേജ് കിണമ്പറക്കുന്നില്‍ തുടങ്ങും

May 19th, 2014

നാദാപുരം : ഏറെ അനിശ്ചിതത്ത്വത്തിനൊടുവില്‍ തീരുമാനിച്ച നാദാപുരത്തെ സര്‍ക്കാര്‍ കോളേജ് കിണമ്പറക്കുന്നിന് സ്വന്തം. സ്ഥലം ലഭ്യമാകാത്തതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ കോളേജ് ഒരു ചോദ്യചിഹ്നമായി ഉയര്‍ന്നിരുന്നു. കോളേജിന് വേണ്ടി നാടും നാട്ടുകാരും സജീവമായിറങ്ങി. നാദാപുരത്ത് അനുവദിച്ച സര്‍ക്കാര്‍ കോളേജ് കല്ലാച്ചിക്കടുത്ത തെരുവമ്പറമ്പിലെ കിണമ്പറക്കുന്നില്‍ അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങി. 2014 -2015 അദ്ധ്യയന വര്‍ഷം ക്ലാസുകള്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ അധികൃതര്‍ അറിയിച്ചു. അഞ്ച് കോഴ്‌സുകളാണ് കോളേജില്...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]