വളയം : രാഷ്ട്രപതിയുടെ ധീരതാ പുരസ്ക്കാരം നേടിയ മയൂഖയെ അനുമോദിക്കാൻ കെ.മുരളീധരൻ എം.പി വളയത്തെ വീട്ടിലെത്തി.

ഗ്രാമ പഞ്ചായത്തംഗം പി പി സിനില, കെ.പി സി സി നിർവ്വാഹക സമിതി അംഗം സി.വി കുഞ്ഞികൃഷ്ണൻ, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സി.ചന്ദ്രൻ, ബൂത്ത് പ്രസിഡൻ്റ് ആർ.പി സൂപ്പി, പി.പി രവീന്ദ്രൻ എന്നിവർ സന്നിഹിദരായി.
മയൂഖയ്ക്ക് നാടിന്റെ ആദരവ്, രാഷ്ട്രപതിയുടെ ജീവൻരക്ഷാ പുരസ്കാരത്തിന് അർഹയായ മയൂഖയെ വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വീട്ടിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചു.
വളയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി പ്രതീഷ്, വാർഡ് മെമ്പർ പി സിനില, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വിനോദും മയൂഖ യുടെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. തോട്ടിൽ മുങ്ങിത്താഴുകയായിരുന്ന മൂന്നുവയസുകാരനെ ജീവൻ രക്ഷിച്ച മയൂഖയുടെ പ്രവർത്തനം നാട്ടിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
ഒടുവിൽ ധീരതയ്ക്കുള്ള രാഷ്ട്രപതിയിൽ നിന്നുള്ള പുരസ്കാരം നേടിയ വാർത്ത എത്തിയതോടെ മയൂഖ യുടെ ഈ പ്രവർത്തിയ്ക്ക് രാജ്യത്തിന്റെ അംഗീകാരം.
2020 ആഗസ്റ്റ് നാലിന് വൈകുന്നേരമാണ് ചെക്യാട് ചെറുവരത്താഴ തോട്ടിൽ ചേച്ചിയോടൊപ്പം കുളിക്കുകയായിരുന്ന വളയം പഞ്ചായത്തിലെ വേങ്ങോൽ മനോജൻ- പ്രേമ ദമ്പതികളുടെ മകളായ മയൂഖ അയൽവാസി മൂസ- സക്കീന ദമ്പതികളുടെ ഇളയ മകനായ മുഹമ്മദിന്റെ ജീവൻ രക്ഷിച്ചത്.
മുഹമ്മദിന്റെ സഹോദരങ്ങൾ കുളിക്കാൻ വീടിനോടു ചേർന്നുള്ള തോട്ടിലേക്ക് പോയപ്പോൾ വീട്ടുകാർ അറിയാതെ മുഹമ്മദും പിന്നാലെ പോയതായിരുന്നു. മുഹമ്മദ് വെള്ളത്തിൽ വീഴുന്നത് കണ്ട മയൂഖ തോട്ടിലേക്കിറങ്ങി രക്ഷപ്പെടുത്തുകയായിരുന്നു.
മറ്റു കുട്ടികള്‍ ഒച്ചവെച്ചപ്പോള്‍ ഓടിക്കൂടിയ നാട്ടുകാർ പ്രാഥമിക ശുശ്രൂഷ നൽകിയാണ് ജീവൻ രക്ഷിച്ചത്. സംഭവം നടക്കുമ്പോൾ മയൂഖാ ചെക്യാട് എൽപി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. ഈ കൊച്ചി മിടുക്കിക്ക് നാടിന്റെ നാനാതുറകളിൽ നിന്നും അഭിനന്ദന പ്രവാഹമാണ്.
President's Award; K Muraleedharan MP visited the house to congratulate Mayukha