നാദാപുരം : സർഗാത്മ നേതൃത്വത്തിൻ്റെ നേർക്കാഴ്ച്ചയിൽ ഒരു മനോഹര റാലി.മതനിരാസത്തിനും വർഗീയതയ്ക്കുമെതിരേ മനുഷ്യസൗഹാർദത്തിനായി നിയോജകമണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ നടത്തിയ യുവജാഗ്രതാറാലി നാദാപുരത്തിന് പുതുചരിത്രമായി.
പ്രവർത്തകരുടെ പങ്കാളിത്തംകൊണ്ടും സംഘാടകമികവ് കൊണ്ടും റാലി ശ്രദ്ധേയമായി. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് പയന്തോങ്ങിൽ നിന്നാരംഭിച്ച റാലി രാത്രി ഏഴുമണിയോടെ നാദാപുരം ടൗണിൽ സമാപിച്ചു.
നിയോജകമണ്ഡലം ലീഗ് പ്രസിഡൻറ് സൂപ്പി നരിക്കാട്ടേരി പതാക കൈമാറി.
മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് എം.കെ. സമീർ, ജനറൽസെക്രട്ടറി ഇ. ഹാരിസ്, ജില്ലാഭാരവാഹികളായ ഹാരിസ് കൊത്തിക്കുടി, വി. അബ്ദുൽ ജലീൽ, മണ്ഡലം ഭാരവാഹികളായ എ.എഫ്. റിയാസ്, കെ.സി. അബ്ദുള്ളക്കുട്ടി, ഒ. മുനീർ, കെ.എം. ഹംസ, റാസിഖ് ചങ്ങരംകുളം, ഇ.വി. അറഫാത്ത്, നാഷിദ് കുനിയിൽ തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.
This example; The Youth League has called out the message of human harmony