Categories
latest news

പുറമേരി മൃഗാശുപത്രിയിൽ സ്കാനിംഗ് മെഷീൻ സ്ഥാപിച്ചു

നാദാപുരം : പുറമേരി ഗ്രാമപഞ്ചായത്ത് മൃഗാശുപത്രിയിൽ സ്കാനിംഗ് മെഷീൻ സ്ഥാപിച്ചു.

ജനകീയാസൂത്രണ പദ്ധതി പ്രകാരം നാലര ലക്ഷം രൂപ ചിലവിലാണ് സ്കാനിംഗ് മെഷീൻ സ്ഥാപിച്ചത്.

വടകര താലൂക്കിൽ ആദ്യമായാണ് അൾട്ര സൗണ്ട് സ്കാനിംഗ് സിസ്റ്റം മൃഗാശുപത്രിയിൽ സ്ഥാപിതമായത്.

വളർത്ത് മൃഗങ്ങളുടെ ഗർഭധാരണം കൃത്യമായി മുൻകൂട്ടി മനസിലാക്കാൻ പരിശോധനയിലൂടെ സാധിക്കും .

പ്രവർത്തനോദ്ഘാടനം പുറമേരി പഞ്ചായത്ത് പ്രസിഡൻ്റ് കെ. അച്ചുതൻ നിർവ്വഹിച്ചു.

വൈസ് പ്രസിഡൻ്റ് പ്രസീത കല്ലുള്ളതിൽ അധ്യക്ഷയായി. പഞ്ചായത്ത് അംഗങ്ങളായ സരള പുളിയിനാണ്ടിയിൽ, ബിന്ദു പുതിയോട്ടിൽ,ഡോ.അമ്പിളി നാരായൺ ,വി.എം. ഭാഗ്യ എന്നിവർ പങ്കെടുത്തു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP