നാടിന് നനവേകാന്‍ ശ്രദ്ധ അക്കാദമി ;വാണിമേലില്‍ ഇന്ന് വൈകിട്ട് “ആരവം 2019” മെഗാ ഷോ

By | Sunday January 13th, 2019

SHARE NEWS

 

Loading...

നാദാപുരം : വിദ്യാഭ്യാസ സാംസ്ക്കാരിക സാമൂഹ്യ ഇടപെടലിലൂടെ  നാടിന് നനവേകാന്‍ രൂപീകരിച്ച ശ്രദ്ധ അക്കാദമി  വാണിമേലിന്‍റെ പ്രവർത്തന ധനശേഖരണാർത്ഥം സംഘടിപ്പിക്കുന്ന “ആരവം 2019” മെഗാ ഷോ ഇന്ന്  ഏഴു മണിക്ക് വെള്ളിയോട് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ നടക്കും.

പ്രശസ്ത നാടൻ പാട്ടുകലാകാരി പ്രസീത ചാലക്കുടി, മാപ്പിള പാട്ടുകാരൻ കണ്ണുർ ഷെരീഫ്, പിന്നണി ഗായിക രഹന, തുടങ്ങി കേരള’ത്തിലെ 80 ഓളം പ്രമുഖ കലാകാരൻമാർ വേദിയിൽ അണിനിരക്കും. കൂടാതെ പ്രൊഫഷണൽ ഗ്രൂപ്പുകൾ അവതരിപ്പിക്കുന്ന ന്യത്ത-ഹാസ്യ വിരുന്ന് കലാ സന്ധ്യക്ക് മാറ്റുകൂട്ടും.

തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിപ്റ് സി.എച്ച് ബാലകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്യും. വാണിമേൽ പഞ്ചായത്ത് പ്രസിഡന്റ്       ഒ സി ജയൻ അദ്ധ്യക്ഷത വഹിക്കും. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാംസ്കാരിക നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി രൂപീകരിച്ച സംഘടനയാണ് ശ്രദ്ധ അക്കാദമി വാണിമേൽ.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്