Categories
Latest

മത്സരിക്കുന്നത് കോൺഗ്രസ്സ്കാരിയായി തന്നെ – അശ്വനി വളയം

നാദാപുരം : പ്രവർത്തകരുടെ വികാരം മനസ്സിലാക്കാത്ത നേതാക്കളുടെ ദുർവാശിക്കെതിയുള്ള ജനവിധിയാക്കും വളയം വണ്ണാർ കണ്ടിയിൽ ഉണ്ടാകുകയെന്നും മത്സരിക്കുന്നത് കോൺഗ്രസ്സ്കാരിയായി തന്നെയാണെന്നും സ്ഥാനാർത്ഥി അശ്വനി രവീന്ദ്രൻ പറഞ്ഞു.

വളയം ഒന്നാം വാർഡിൽ ത്രികോണ മത്സരം ഇതിനകം ഉറപ്പായി കഴിഞ്ഞു.

കോൺഗ്രസ്സ് പതിറ്റാണ്ടുകളായി കൈവശം വച്ചു വരുന്ന വാർഡിൽ ഇത്തവണ ഔദ്യോഗിക സ്ഥാനാർത്ഥിയായി പി.പി സനില തറോകണ്ടിയാണ് മത്സരിക്കുന്നത്.

വാണിയം വീട്ടിൽ ഷിജിന അനിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി.

എന്നാൽ വാർഡിന് പുറത്തുള്ളയാളാണ് ബിജെപി സ്ഥാനാർത്ഥി.മുതിന്ന ബിജെപി പ്രവർത്തക വി കെ ലീലയാണ് ഇവിടെ എൻ ഡി എക്ക് വേണ്ടി മത്സരിക്കുന്നത്.

അറുപതോളം യുഡിഎഫ് പ്രവർത്തകർ പങ്കെടുത്ത യോഗമാണ് പ്രാദേശിക കോൺഗ്രസ്സ് നേതാവ് പി.പി രവീന്ദ്രൻ്റെ മകളും കെ.എസ് യു പ്രവർത്തകയുമായ ആശ്വനിയെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്.

കോൺഗ്രസ്സ് സ്ഥാനാത്ഥിയെ നിശ്ച്ചയിക്കുമ്പോൾ പ്രദേശത്തെ കമ്മറ്റിയുമായി ആലോചിച്ചില്ലെന്നാണ് ബ്ലോക്ക് കോൺഗ്രസ്സ് വൈ .പ്രസിഡൻ്റ് കെ.വി സുകുമാരൻ പ്രതികരിച്ചത്.

നാനൂറിലധികം വോട്ട് തങ്ങൾക്ക് ലഭിക്കുമെന്നും നൂറോളം വോട്ട് ഭൂരിപക്ഷം നേടി അശ്വനി ജയിക്കുമെന്നും യൂത്ത് കോൺഗ്രസ്സ് വളയം പഞ്ചായത്ത് മുൻ പ്രസിഡൻ്റും കോൺഗ്രസ് ബൂത്ത് ഭാരവാഹിയുമായ പുതിയെടുത്ത് സലിം പറഞ്ഞു.

പ്രാദേശിക മുസ്ലിം ലീഗ് നേതാവ് കെ.കെ നാസറുടെ സാന്നിദ്ധ്യത്തിലാണ് അശ്വനി പത്രിക നൽകിയത്.

കോൺഗ്രസ്സ് സ്ഥാനാർത്ഥി എബിവിപി പ്രവർത്തകയായി രുന്നുവെന്നും സ്ഥാർത്ഥി പ്രാദേശിക കോൺഗ്രസ്സ് നേതാവായിരുന്ന അന്തരിച്ച തറോകണ്ടി കുഞ്ഞിരാമൻ്റെ മരുമകളാണെങ്കിലും മകൻ്റെ രാഷ്ട്രീയം എന്താണെന്ന് അറിയില്ലെന്നും പ്രദേശത്തെ ഒരു മുതിർന്ന കോൺഗ്രസ്സ് പ്രവർത്തകൻ പ്രതികരിച്ചു.

സൈക്കോളജിയിൽ ബിരുദം നേടിയ അശ്വനി കർണാടകയിലെ ഡീമ്ഡ് യൂനിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയുമാണ്.

അശ്വനിയുടെ വോട്ട് അഭ്യർത്ഥന ഇങ്ങനെ …..…

“പ്രിയപ്പെട്ട ഒന്നാം വാർഡിലെ വോട്ടർമാരെ സഹോദരീ സഹോദരൻമാരെ ഞാൻ നമ്മുടെ വാർഡിൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന വിവരം നിങ്ങളല്ലാം അറിഞ്ഞിരിക്കുമെല്ലൊ ആയതിനാൽ എല്ലാവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു –

മോഹന വാഗ്ദാനങ്ങളൊന്നും അറിയിക്കുന്നില്ല എന്നാൽ ഒരു കാര്യം അസന്നിദ്ധമായി അറിയക്കാൻ ആഗ്രഹിക്കുന്നു ഈ നാടിൻ്റയും എല്ലാ വീഭാഗം ജനങ്ങളുടെയും ന്യായമായ അവകാശങ്ങളും അർഹതപ്പെട്ട ആനുകുല്യങ്ങളും നേടിയെടുക്കുന്നതിന്ന് വേണ്ടി മുന്നണി പോരാളിയായി നിങ്ങളുടെ മുൻനിരയിൽ എന്നും ഞാൻ ഉണ്ടാകുമെന്ന് ഞാൻ ഉറപ്പു തരുന്നു എന്ന്

ആശ്വനി രവീന്ദ്രൻ, പി പി. പുത്തൻപുര യിൽ

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Competing as a Congresswoman - Ashwani Valayam

NEWS ROUND UP