നാദാപുരം: തൊട്ടിൽപ്പാലത്തെ സ്വകാര്യ ഹോസ്പിറ്റലിൽ മരണമടഞ്ഞ വളയം മരാങ്കണ്ടിയിലെ കെ.ടി. രേഷ്മയുടെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സർവകക്ഷി ആക്ഷൻ കമ്മിറ്റി നേതൃത്വത്തിൽ ആശുപത്രിക്ക് മുമ്പിൽ പ്രതിഷേധം.
ആശുപത്രിയധികൃതരുടെ അനാസ്ഥമൂലമാണ് രേഷ്മ മരണമടഞ്ഞതെന്നും സംഭവത്തിൽ സമഗ്രമായ അന്വഷണം നടത്തി കുറ്റക്കാർക്കെതിരേ കർശന നടപടികൾ എടുക്കണമെന്നും സർവകക്ഷി ആക്ഷൻ കമ്മിറ്റി നേതാക്കൾ ആവശ്യപ്പെട്ടു.
സത്യാഗ്രഹം വളയം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ് ഉദ്ഘാടനം ചെയ്തു.
ഹോസ്പിറ്റലിന്റെ അനാസ്ഥ മൂലം മരണപെട്ട രേഷ്മയുടെ മരണത്തിൽ സമഗ്രമായ അന്വേഷണം നടത്തണം എന്നും കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ട് വരണമെന്നും ആവശ്യപെട്ടുകൊണ്ട് സർവകക്ഷി ആക്ഷൻ കമ്മിറ്റി നേതൃത്വത്തിൽ തൊട്ടിൽപ്പാലം ഇക്ര ഹോസ്പിറ്റലിനു മുന്നിൽ ബന്ധുക്കളും നാട്ടുകാരും നടത്തിയ പ്രധിഷേധ സമരം വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രതീഷ് ഉദ്ഘാടനം ചെയ്തു.എംകെ അശോകൻമാസ്റ്റർ അധ്യക്ഷനായി. എം ദിവാകരൻ,വി.പി ശശിമാസ്റ്റർ,പി.കെ ശങ്കരൻ, കെ വിനോദൻ, എം ദേവി, കെ ചന്ദ്രൻമാസ്റ്റർ എന്നിവർ സംസാരിച്ചു. കെ ലിജേഷ് സ്വാഗതവും ഇ കെ സുനിൽ നന്ദി പറഞ്ഞു
ആക്ഷൻകമ്മിറ്റി രൂപവത്കരണയോഗം എം. ദിവാകരൻ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി കെ. ലിജേഷ് (കൺ.), എം. കെ. അശോകൻ (ചെയ), ഒ. ബാബു (ട്രഷ), കെ. ബാബു (വൈസ്.ചെ), സി.എച്ച്. രാജൻ (ജോ. കൺ) എന്നിവരെ തിരഞ്ഞെടുത്തു.