വളയത്തെ നിരവുമ്മലിലെ വീട്ടുപറമ്പില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഗൃഹനാഥന് പരിക്ക്

By | Tuesday January 14th, 2020

SHARE NEWS

വളയം:  വളയത്തെ നിരവുമ്മലിലെ വീട്ടുപറമ്പില്‍ സ്ഫോടക വസ്തുപൊട്ടിത്തെറിച്ച് ഗൃഹനാഥന് പരിക്ക്.   നിരവുമ്മലിലെ കിഴക്കേപറമ്പത്ത് പപ്പന്‍ (62)നാണ് സ്‌ഫോടനത്തില്‍ സാരമായി പരിക്കേറ്റത്.

ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. വീടിന് പിറകിലെ പറമ്പില്‍  സ്‌ഫോടനശബ്ദംകേട്ട് വീട്ടുകാര്‍ ഓടിയെത്തിയപ്പോഴാണ്  കൈക്ക് പരിക്കേറ്റ നിലയില്‍ പപ്പനെ കണ്ടത്.

പരിക്കേറ്റ പപ്പനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വളയം എസ്.ഐ. ആര്‍.സി. ബിജുവിന്റെ നേതൃത്വത്തില്‍ വീട്ട്പറമ്പില്‍ നടത്തിയ പരിശോധനയില്‍ ഓലപ്പടക്കത്തിന്റെ അവശിഷ്ടങ്ങളും തീപ്പെട്ടിയും കണ്ടെത്തി.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്