നാദാപുരം: വാണിമേൽ വാട്ട്സ് ആപ്പ് ഗ്രൂപ്പും ഇൻഡോറ അസ്സോസിയേറ്റ്സ് കല്ലാച്ചിയും ചേർന്ന് സംഘടിപ്പിക്കുന്ന ഷോർട്ട്ഫിലിം ഫെസ്റ്റിവലിലെക്ക് എൻട്രികൾ ക്ഷണിക്കുന്നു.3 മിനുറ്റിൽ കവിയാത്ത ഷോർട്ട് ഫിലിമുകൾ മെയ് 15 നുള്ളിൽ അയച്ചു തരണം.
ഏത് ക്യാമറ ഉപയോഗിക്കുന്നു എന്നുള്ളതിൽ നിബന്ധനകൾ ഇല്ല. ഷോർട്ട് ഫിലിമിന്റെ സാങ്കേതിക നിലവാരം, സാമൂഹ്യ പ്രസക്തി എന്നിവകളൊക്കെ പരിഗണിച്ചായിരിക്കും ജൂറി ഏറ്റവും മികച്ച ഫിലിം തിരഞ്ഞെടുക്കുക. സമൂഹ്യ മാധ്യമങ്ങളിൽ മുൻപ് സംപ്രേഷണം ചെയ്ത ഫിലിമുകൾ പരിഗണിക്കുന്നതല്ല. ഏറ്റവും മികച്ച ഷോർട്ട് ഫിലിമിനു 5001 രൂപയും പ്രശസ്തി പത്രവും സമ്മാനിക്കും.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 0097474093101 എന്ന നമ്പറിലോ [email protected] എന്ന ഈ മെയിൽ ഐഡിയിലോ ബന്ധപ്പെടെണ്ടതാണു.