തെങ്ങ് കയറ്റ തൊഴിലാളിയുടെ മരണം നാടിന് കണ്ണീരായി ;കുമാരനെ കുത്തിയ കടന്നൽകൂട് നാട്ടുകാർ കത്തിച്ചു

By | Monday December 3rd, 2018

SHARE NEWS

 

നാദാപുരം: ജോലിക്ക് പോകുന്നതിനിടെ കടന്നൽ കുത്തേറ്റ് മരിച്ച തെങ്ങ് കയറ്റ തൊഴിലാളിയുടെ മരണം നാടിന് കണ്ണീരായി .കുമാരനെ കുത്തിയ കടന്നൽകൂട് ഒടുവിൽ നാട്ടുകാർ കത്തിച്ചു.

തിങ്കളാഴ്ച്ച രാത്രിയാണ് കാലികൊളുമ്പ് മലയോരത്തെ വിദഗ്തരായ തൊഴിലാളികൾ വലിയ മരത്തിന് മുകളിലെ കടന്നൽകൂട് കത്തിച്ചത്.

വളയം മഞ്ഞപ്പള്ളിയിൽ രണ്ട് പേർക്ക് കൂടി വീണ്ടും കടന്നൽ കുത്തേറ്റ സാഹചര്യത്തിലാണ് നാട്ടുകാര്‍ ചേര്‍ന്ന് കടന്നല്‍കൂട് കത്തിച്ചത്.കുമാരന്റെ മരുമകൻ രജിനും ബന്ധുവായ സ്ത്രിക്കുമാണ് കുത്തേറ്റത്. കുത്തേറ്റ രണ്ട് പേർക്കും പ്രാഥമിക ചികിത്സ നൽകി.കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു   കടന്നലിന്റെ കുത്തേറ്റ്പീറ്റയിൽ കുമാരന്‍ മരിച്ചത്.

 

 

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്