എടച്ചേരിയിൽ നാല് പേർക്കും തൂണേരിയിൽ ഒരാൾക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

By | Tuesday July 28th, 2020

SHARE NEWS

നാദാപുരം: എടച്ചേരി പഞ്ചായത്തിൽ ഇന്നലെ ആൻ്റി ജൻ പോസറ്റീവായ നാല് പേർക്കും തൂണേരി പഞ്ചായത്തിൽ ഒരാൾക്ക് കൂടിയും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

കോഴിക്കോട് ജില്ലയില്‍ ഇന്ന് (ജൂലൈ 28) 67 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

വിദേശത്ത് നിന്ന് എത്തിയ 13 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 4 പേര്‍ക്കും കോവിഡ് ബാധിച്ചു.

43 പേര്‍ക്ക് സമ്പര്‍ക്കം വഴിയും ഉറവിടം വ്യക്തമല്ലാത്ത 7 പോസിറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

ഇതോടെ 688 കോഴിക്കോട് സ്വദേശികളാണ് പോസിറ്റീവായി ചികിത്സയിലുള്ളത്.

ഇതില്‍ 149 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 155 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 173 പേര്‍ കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. യിലും 58 പേര്‍ ഫറോക്ക് എഫ്.എല്‍.ടി.സിയിലും 131 പേര്‍ എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. യിലും 11 പേര്‍ സ്വകാര്യ ആശുപത്രിയിലും 2 പേര്‍ മലപ്പുറത്തും, 5 പേര്‍ കണ്ണൂരിലും, ഒരാള്‍ തിരുവനന്തപുരത്തും, 2 പേര്‍ എറണാകുളത്തും ഒരാള്‍ കാസര്‍കോഡും ചികിത്സയിലാണ്.

ഇതുകൂടാതെ 16 മലപ്പുറം സ്വദേശികളും, രണ്ട് തൃശൂര്‍ സ്വദേശികളും, ഒരു പത്തനംതിട്ട സ്വദേശിയും, ഒരു കൊല്ലം സ്വദേശിയും, മൂന്ന് വയനാട് സ്വദേശികളും കോഴിക്കോട് മെഡിക്കല്‍ കോളേജിലും, ഒരു മലപ്പുറം സ്വദേശി, ഒരു കൊല്ലം സ്വദേശി, രണ്ട് വയനാട് സ്വദേശികളും, ഒരു ആലപ്പുഴ സ്വദേശി, ഒരു കണ്ണൂര്‍ സ്വദേശി, എഫ്.എല്‍.ടി.സി യിലും, രണ്ട് മലപ്പുറം സ്വദേശികളും, രണ്ട് വയനാട് സ്വദേശികളും ഒരു കണ്ണൂര്‍ സ്വദേശിയും ഫറോക്ക് എഫ്.എല്‍.ടി.സി യിലും, ഒരു കണ്ണൂര്‍ സ്വദേശി സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

വിദേശത്ത്നിന്ന് വന്നവര്‍

ഓമശ്ശേരി – 1 പുരുഷന്‍ (56), എടച്ചേരി 2 പുരുഷന്‍ (34,38),കാവിലുംപാറ – 1 പുരുഷന്‍ (35),കൊടുവളളി – 2 പുരുഷന്‍മാര്‍ (34,48),കൂരാച്ചുണ്ട് – 5 പുരുഷന്‍മാര്‍ (49,39,39,33),സ്ത്രീ (63),നാദാപുരം – 1 പുരുഷന്‍ (27),പുറമേരി – 1 പുരുഷന്‍ (38).

ഇതരസംസ്ഥാനങ്ങളില്‍നിന്ന് വന്നവര്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ താമസിക്കുന്ന തമിഴ്നാട്ടില്‍നിന്നുള്ള അതിഥി തൊഴിലാളികള്‍ – 1 പുരുഷന്‍ (21),
കോഴിക്കോട് കോര്‍പ്പറേഷന്‍ (അരീക്കാട്) 1 -പുരുഷന്‍ (32),നാദാപുരം 1 സ്ത്രീ (33), വടകര 1 പുരുഷന്‍ (45).

സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍

കോഴിക്കോട് കോര്‍പ്പറേഷന്‍- 11 (ആരോഗ്യപ്രവര്‍ത്തക (കോഴിക്കോട് മെഡിക്കല്‍ കോളേജ്) 1,
ചാത്തമംഗലം 2, ഒളവണ്ണ 4, ചെക്യാട് 6, ചോറോട് 7, എടച്ചേരി 4, കൊയിലാണ്ടി 1, കുന്നുമ്മല്‍ 1, ഒഞ്ചിയം 1, തൂണേരി 1, വടകര 3, രാമനാട്ടുകര 1, പെരുമണ്ണ 1.

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍

ചോറോട് – 1 പുരുഷന്‍ (67), കായക്കൊടി – 1 പുരുഷന്‍ (26), കൊടുവളളി – 1 പുരുഷന്‍ (53), മുക്കം – 1 സ്ത്രീ (40), നാദാപുരം – 1 പുരുഷന്‍ (40), ചെറുവണ്ണൂര്‍ (പേരാമ്പ്ര) – 1 പുരുഷന്‍ (43), മേപ്പയ്യൂര്‍ – 1 പുരുഷന്‍ (64).

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്