Categories
Flash News

പുളിയാവ് കോളജ് കെട്ടിടത്തിന് മുനവ്വറലി ശിഹാബ് തങ്ങൾ ശിലയിട്ടു.

നാദാപുരം : വിദ്യാഭ്യാസ മേഖലയെ കൂടുതൽ പരിപോഷിപ്പിക്കുന്നതിന് നാട്ടിലുടനീളം നടക്കുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ .

പുളിയാവ് നാഷണൽ കോളജിന് പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ ഓൾ ഇന്ത്യ ഇസ്ല്മിക്‌ എജ്യുകേഷണൽ ട്രസ്റ്റ് ചെയർമാൻ അബ്ദുള്ള വയലോളി അധ്യക്ഷനായി. സെക്രട്ടറി മരുന്നോളി കുഞ്ഞബ്ദുള്ള മാസ്റ്റർ സ്വാഗതം പറഞ്ഞു.

നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി , ചെക്യാട് പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്ത് എന്നിവർക്കുള്ള ഉപഹാരങ്ങളും മുനവ്വറലി തങ്ങൾ സമ്മാനിച്ചു.

അഹമ്മദ് പുന്നക്കൽ സൂപ്പി നരിക്കാട്ടേരി ബംഗ്ലത്ത് മുഹമ്മദ് പ്രഫസർ പി മമ്മു, പൊയിൽ ഇസ്മായിൽ, സി കെ ഉസ്മാൻ ഹാജി , കെ കെ നവാസ് തുടങ്ങിയവർ സംസാരിച്ചു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Munawwarli Shihab laid the foundation stone for the Puliavu College building.

NEWS ROUND UP