Categories
Latest

ബോഡി ഫിറ്റ്നസ്സ് രംഗത്ത് ശ്രദ്ധാ കേന്ദ്രമായി നാദാപുരം മിഷൻ ഫിറ്റ്നസ്സ് ജിം

നാദാപുരം : നമ്മുടെ നാദാപുരം വീണ്ടും അഭിമാനമാകുന്നു.

ബോഡി ബിൽഡിംഗ് ആൻറ് ഫിറ്റ്നസ് അസോസിയേഷൻ കോഴിക്കോട് സംഘടിപ്പിച്ച മിസ്റ്റർ കോഴിക്കോട് ചാമ്പ്യൻ ഷിപ്പിൽ ഓവറോൾ റണ്ണേഴ്സ്പ്പായി നാദാപുരം മിഷൻ ഫിറ്റ്നസ്സ് ജിം തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ബോഡി ഫിറ്റ്നസ്സ് രംഗത്ത് ജില്ലയിൽ തന്നെ നാദാപുരം ശ്രദ്ധാ കേന്ദ്രമായത്

സീനിയർ വിഭാഗത്തിൽ റാഫി ക്ക് ഗോൾഡ് റിജുന് ബ്രോൺസ് എന്നിവർക്ക് ജൂനിയർ വിഭാഗത്തിൽ ഷിയാസ് , റമീസ് എന്നിവർക്ക് ഗോൾഡ് നിയാസിന് ബ്രോൺസ് സബ് ജൂനിയർ വിഭാഗത്തിൽ ഷഹീമിന് സിൽവർ, നമീറിന് ബ്രോൺസ് എന്നിങ്ങനെയാണ് പോയിൻ്റ് നില.

കായിക മത്സരങ്ങളിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് കായിക ഇനത്തിനും ശാരീരിക ക്രമത്തിനും അനുസരിച്ചുള്ള പരിശീലനം മിഷൻ ജിം ഉറപ്പ് വരുത്തുന്നു.

ശാരീരിക ക്ഷമത കായിക താരങ്ങളുടെ പ്രകടനത്തെ ബാധിക്കും .അതുകൊണ്ട് തന്നെ പരിശീലനത്തൊടൊപ്പം കായികക്ഷമത വർദ്ധിപ്പിക്കുന്നതിലും താരങ്ങൾ പ്രത്യകം ശ്രദ്ധിക്കേണ്ടതുണ്ട്.

ഓരോ കായിക ഇനത്തിനും ആവശ്യമായ കായികക്ഷമതയും ഊർജ്ജവും വ്യത്യസ്തമായിരിക്കും അതിന് അനുസരിച്ചാണ് പരിശീലനം നൽകുന്നത്

സ്ത്രീകൾക്ക് പ്രത്യേക പരിശീലന വിഭാഗവും വനിതാ ട്രെയിനറെയും ലഭ്യമാണ്. രാവിലെ 10.30 മുതൽ 3.30 വരെ വനിതകൾക്ക് മാത്രമായിരിക്കും പരിശീലനം

7000 സ്ക്വയർ ഫീറ്റിൽ ഒരു മൾട്ടി പർപ്പസ് ജിം ആണ് മിഷൻ ഫിറ്റ്നസ്സ് ഒരുക്കിയിരിക്കുന്നത്.

ബ്രാൻ്റൻ്റ് എക്വിപ്മെൻ്റ്, ഭാരം കൂട്ടാനും കുറക്കാനുമുള്ള പരിശീലനം ,പേഴ്സണൽ ട്രെയിനർ, ഡയറ്റ് പ്ലാൻ, കാർഡിയോ സ്ട്രെങ്ങ്തനിംങ്ങ് ട്രെയിനിംഗ്, സ്റ്റീം ബാത്ത് എന്നിങ്ങനെ മികച്ച സംവിധാനങ്ങളാണ് നാദാപുരത്തെ മിഷൻ ഫിറ്റ്നസ്സ് ഒരുക്കിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 98955 55310

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Nadapuram Mission Fitness Gym focuses on body fitness

NEWS ROUND UP