Categories
latest news

പേരോട് ടൗൺ മുസ്ലിം യൂത്ത് ലീഗിന് പുതിയ സാരഥികൾ

നാദാപുരം : പേരോട് ടൗൺ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തനം പുന:രാരംഭിച്ചു. കഴിഞ്ഞ ദിവസം പേരോട് ടൗണിൽ ചേർന്ന ടൗൺ കമ്മിറ്റി നേതാക്കളുടെയും അംഗങ്ങളുടെയും യോഗത്തിലാണ് തീരുമാനം. നാദാപുരം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് എം.കെ സമീർ യോഗം ഉദ്ഘാടനം ചെയ്തു. സി ഹമീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി മുഹമ്മദ് പേരോട്, റഫീഖ്‌ കോറോത്ത്, നാസർ വടക്കേകണ്ടി, ഹാരിഫ് വെള്ളാട്ട്, നൗഷാദ് പേരോട് ആശംസകൾ നേർന്നു. റാസിഖ് കെ പി സ്വാഗതവും മൂസ എൻ കെ നന്ദിയും പറഞ്ഞു.

ഒഴിവ് വന്ന പ്രസിഡണ്ട് സ്ഥാനത്തേക്ക് നാസർ വടക്കേകണ്ടി യേയും ട്രഷറർ സ്ഥാനത്തേക്ക് മൂസ എൻ.കെയെയും തെരഞ്ഞെടുത്തു.
ജനറൽ സെക്രട്ടറിയായി റാസിഖ് കെ പി തുടരും.

വൈസ് പ്രസിഡണ്ട്മാരായി ഷബ്നാസ് അരിയേരി, അഷ്റഫ് പുതിയോട്ടിൽ , നസീർ കാര്യാട്ട് എന്നിവരെ തെരഞ്ഞെടുത്തു.
ജോയിൻ്റ് സെക്രട്ടറിമാരായി റാഷിദ് കെ സി, റഫീഖ് കടോളി, മുബാറക് വടക്കേകണ്ടി, സഫീർ പാലോട്ന്നതിൽ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: New drivers for Perot Town Muslim Youth League

NEWS ROUND UP