Categories
Latest

കോഴി ഇറച്ചിക്ക് ഇനി വളയത്തും ന്യായവില ; ഡി വൈ എഫ് ഐ സമരത്തിന് വിജയം

വളയം : പരിസര പ്രദേശങ്ങളിലുള്ള പോലെ കോഴി ഇറച്ചിക്ക് ഇനി വളയത്തും ന്യായവില മാത്രമേ ഈടാക്കുകയുള്ളൂവെന്ന് വ്യാപാരികളുടെ ഉറപ്പ്.

ഇതേ തുടർന്ന് ടൗണിലെ മൂന്ന് കടകൾ അടപ്പിച്ച് ഡിവൈഎഫ്ഐ നടത്തിയ സമരം ഒത്തുതീർപ്പായി. നാളെ മുതൽ വളയത്തെ ചിക്കൻ കടകൾ തുറക്കും.

സിപിഐ എം നേതാക്കൾ ചിക്കൻ വ്യാപാരികളെയും ഡിവൈഎഫ്ഐ നേതാക്കളെയും പങ്കെടുപ്പിച്ച് നടത്തിയ ചർച്ചയിലാണ് മൂന്നാം ദിവസം സമരം ഒത്തുതീർപ്പാക്കിയത്.

കല്ലാച്ചിയിൽ ഒരു കിലോ ചിക്കൻ നൂറും നൂറ്റിയിരുപതും രൂപയ്ക്ക് ലഭിക്കുമ്പോഴാണ് വളയത്ത് 140 ഉം 150 രൂപയ്ക്കാണ് ഒരു കിലോ കോഴി ഇറച്ചി വിറ്റത്. മുന്നറിയിപ്പ് നൽകിയിട്ടും വ്യാപാരികൾ അമിത വില ഈടാക്കിയതിനാലാണ് ഡിവൈഎഫ്ഐ കടകൾ പൂട്ടിച്ചത്.

സിപിഐ എം ലോക്കൽ സെക്രട്ടറി എം ദിവാകരൻ, ലോക്കൽ കമ്മറ്റി അംഗങ്ങളായ പി.പി അനിൽ, ലിജേഷ്, ഡിവൈഎഫ്ഐ നേതാക്കളായ യു.കെ രാഹുൽ, കെ.ശ്രീജിത്ത് ,ടി. ശ്രീജേഷ് , പി.പി നിഖിൽ, അമൽ നാഥ് , അഖിലേഷ്, ജയേഷ് എന്നിവരും പങ്കെടുത്തു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Poultry meat is no longer in the valayam and fair; Victory for the DYFI struggle

NEWS ROUND UP