Categories
Latest

ആഴ്ചയിൽ ഒരുദിവസമെങ്കിലും വസ്ത്രവ്യാപാരത്തിന് അനുമതി നൽകണമെന്ന്

നാദാപുരം : കോവിഡ് മാനദണ്ഡങ്ങൾപാലിച്ച് ആഴ്ചയിൽ ഒരുദിവസമെങ്കിലും വസ്ത്രവ്യാപാരത്തിന് അനുമതി നൽകണമെന്ന് കേരള ടെക്സ്‌റ്റൈൽസ് ആൻഡ് ഗാർമെന്റ്സ് ഡീലേഴ്‌സ്‌ വെൽഫെയർ അസോസിയേഷൻ ആവശ്യപ്പെട്ടു.

സർക്കാർ കോവിഡ് വ്യാപനത്തിനെതിരായുള്ള നടപടികൾ കർശനമാക്കുന്നതോടൊപ്പം വ്യാപാരികളുടെ നിലനിലനിൽപ്പിനായുള്ള നീക്കുപോക്കുകളും പ്രാബല്യത്തിൽ കൊണ്ടുവരണം.

മൂന്ന് വർഷത്തിലധികമായി വസ്ത്രവ്യാപാരമേഖല തളർന്നുകൊണ്ടിരിക്കുകയാണ്.

പലരും ബാങ്ക് വായ്പമുതൽ കെട്ടിടവാടകവരെ കൊടുക്കാനാവാതെ കഷ്ടതയിലാണ്.

ഈ സാഹചര്യത്തിൽ വ്യാപാരമേഖലയിൽ അനാവശ്യവും അശാസ്ത്രീയവുമായ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നത് ഒഴിവാക്കണമെന്ന് പ്രസിഡന്റ് ജോഹർ ടാംട്ടൺ ആവശ്യപ്പെട്ടു,

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP