കുളങ്ങരത്ത് കരിങ്ങാലി മുക്ക് തീരദേശ റോഡിന് 88 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു

By | Wednesday May 27th, 2020

SHARE NEWS


എടച്ചേരി: എടച്ചേരി ഗ്രാമപഞ്ചായത്തിലെ തുരുത്തിയിലെ കുളങ്ങരത്ത്താഴ കരിങ്ങാലി മുക്ക് തീരദേശ റോഡിന് ഹാർബർ എഞ്ചിനിയറിങ്ങ് വകുപ്പിൽ നിന്ന് 88 ലക്ഷം രൂപയുടെ ഭരണാനുമതിയായി.

സ്ഥിരമായ വെള്ളപൊക്കം ഉണ്ടാകുന്ന പ്രദേശമായതിനാൽ നിലവിലെ റോഡിൽ നിന്നും ഒരു മീറ്റർ ഉയരത്തിൽ ആണ് ഇതിൻ്റ നിർമ്മാണം.തുരുത്തി എൽ.പി സ്കുളിലേക്ക് 30 മീറ്റർ ദൂരത്തിൽ കൂടി ഇതിൻ്റെ എസ്റ്റിമേറ്റിൽ ഉൾപ്പെട്ടിട്ടുണ്ട്.

ഹാർബറിങ്ങ് എഞ്ചിനിയറിങ്ങ് വകുപ്പാണ് ഇതിൻ്റെ നിർമ്മാണ ചുമതല. നേരത്തെ ഈ റോഡിന് എം.എൽ.എ.ഫണ്ട് ഫണ്ടിൽ നിന്നും 25 ലക്ഷം രൂപയുടെ പ്രവർത്തി നടന്നിട്ടുണ്ട്.. ഈ റോഡ് ചെന്നെത്തുന്നത് 31 കോടിയുടെ റഗുലേറ്റർ കം ബ്രിഡ്ജിൻ്റടുത്.
റോഡിൻ്റെ സാങ്കേതിക അനുമതിയും ടെൻഡർ നടപടിയും ഉടൻ പൂർത്തികരിക്കുമെന്ന് ഇ.കെ.വിജയൻ എം.എൽ.എ .അറീയ്ച്ചിട്ടുണ്ട്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്