പുറമേരി: എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കുനിങ്ങാട് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.സി എച്ച് മഹമൂദ് സഅദി ഉദ്ഘാടനം ചെയതു.
വാർഡ് മെമ്പർ ഇ ടി കെ രജീഷ് മുഖ്യാഥിതിയായിരുന്നു. മഹല്ല് പ്രസിഡൻ്റ് കെ സൂപ്പി മാസ്റ്റർ അധ്യക്ഷത വഹിച്ചു.അബ്ദുള്ള മുസല്യാർ സിറാജ്കലിമ, പി പി മൊയ്തു മാസ്റ്റർ, നസീർ എളമ്പിലായി, സിറാജ് ഇല്ലത്ത്, കെ ബഷീർ മാസ്റ്റർ, സി എച്ച് കുനിങ്ങാട്, അബ്ദുല്ല ഹാജി, നിടുന്തോടി കുഞ്ഞബ്ദുള്ള ,പി കെ മുഹമ്മദ് പ്രസംഗിച്ചുസെക്രട്ടറി .
ടി ബി മനാഫ് മാസ്റ്റർ സ്വാഗതവും പറമ്പത്ത് സിദ്ദീഖ് മാസ്റ്റർ നന്ദിയും പറഞ്ഞു.